കടപ്ലാമറ്റം: കോട്ടയം ജില്ലയിലെ 58 പട്ടികജാതി കുടുംബങ്ങൾ അധിവസിക്കുന്ന ഇലയ്ക്കാട് പട്ടികജാതി കോളനി ജംഗ്ഷനിൽ ഉഴവൂർ ബ്ലോക്ക്പഞ്ചായത്ത് 2019 -20 വാർഷിക പദ്ധതിയിലുൾപ്പെടുത്തി അഞ്ച് ലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച ഹൈമാസ് ലൈറ്റന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിസി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വച്ച് ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ തോമസ് റ്റി കീപ്പുറം നിർവഹിച്ചു.
/sathyam/media/post_attachments/PNgsbQkmjPIiD2FBI5WZ.jpg)
പ്രസ്തുത യോഗത്തിൽ കോട്ടയം ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സക്കറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി.
കടപ്ലാമറ്റം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് തോമസ് പുളുക്കിയിൽ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരിക്കുട്ടി തോമസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെആര്‍ ശശിധരൻ നായർ, വാർഡ് മെമ്പർ ശ്രീജ ഹരിശ്ചന്ദ്രൻ, പഞ്ചായത്ത് അംഗങ്ങളായ സക്കറിയാസ് ജോസഫ്, രാജു എംപി, യൂത്ത് ഫ്രണ്ട് (എം) നേതാക്കന്മാരായ യൂജിൻ കൂവള്ളൂർ, എൽബി അഗസ്റ്റിൻ, എസ്‌സി പ്രമോട്ടോർ സൈറാ കെ സോമൻ, മുൻ പഞ്ചായത്ത് മെമ്പർ വിഎൻ വിജയൻ, ഇഒ ബാബു, അപ്പു ഡി, കെആർ കുട്ടപ്പൻ, ഓമന അപ്പു തുടങ്ങിയവർ ആശംസ അർപ്പിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us