പാലക്കാട്; കോവിഡ് ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ജൂൺ 21 മുതൽ ആരംഭിക്കാനിരിക്കുന്ന പ്രായോഗിക പരീക്ഷകൾ ഒഴിവാക്കുന്ന കാര്യം പരിഗണിക്കേണ്ടതാണെന്ന് എ.എച്ച്.എസ്.ടി.എ നിവേദനത്തിലൂടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
/sathyam/media/post_attachments/xCHimqndpTzXtj7LFSUO.jpg)
പരീക്ഷണോപകരണങ്ങൾ കൈമാറ്റം ചെയ്യുന്നതിലൂടെ കോവിഡ് വ്യാപനം ഉണ്ടാകും എന്ന ചിന്ത കുട്ടികൾക്കിടയിലും രക്ഷിതാക്കൾക്കിടയിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.
കഴിഞ്ഞ വർഷം ഭൂരിഭാഗം കുട്ടികൾക്കും സ്കൂളിലെത്തി പരീക്ഷണങ്ങൾ ലാബിൽ ചെയ്തു നോക്കാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല.തീയറി പരീക്ഷ കഴിഞ്ഞ് അതിനുള്ള സൗകര്യം ഒരുക്കും എന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നെങ്കിലും നടപ്പായില്ല.
പ്രയോഗിക പരീക്ഷകൾ പ്രഹസനമായി നടത്തുന്നത് വിദ്യാർത്ഥികൾക്ക് ഗുണകരമാകില്ലെന്നുള്ള ആശങ്ക വിദ്യാഭ്യാസ വിചക്ഷണരും പങ്കു വയ്ക്കുന്നു.
ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രായോഗിക പരീക്ഷകൾക്ക് ഇന്റേണൽ അസസ്സ്മെന്റിലൂടെ മാർക്ക് നൽകുന്ന കാര്യം ഗൗരവമായി ചർച്ച ചെയ്യണമെന്ന് എയ്ഡഡ് ഹയർ സെക്കണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ.അരുൺകുമാർ , ജനറൽ സെക്രട്ടറി എസ്.മനോജ് ,ട്രഷറർ കെ.എ. വർഗ്ഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു കല്ലടിക്കോട് എന്നിവർ നിവേദനത്തിൽ ആവശ്യപ്പെട്ടു.