ദേശീയപാതകളിലെ അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഹൈവേ പൊലീസ് സംവിധാനം കൊട്ടയം ജില്ലയിൽ ഓടി തളരുകയാണ്. ഹൈവേ പൊലീസ് ഓടിയെത്താൻ ഇന്ധനമില്ല !

New Update

publive-image

കുറവിലങ്ങാട്: ദേശീയപാതകളിലെ അപകടങ്ങൾ തടയുന്നതിന്റെ ഭാഗമായി രൂപീകരിച്ച ഹൈവേ പൊലീസ് സംവിധാനം കൊട്ടയം ജില്ലയിൽ ഓടി തളരുകയാണ്. മദ്യപിച്ചുള്ള വാഹനമോടിക്കൽ, അമിതവേഗം, അപകടകരമായ ഡ്രൈവിങ് എന്നിവ തടയാനുളള ശ്രമങ്ങളുടെ ഭാഗമായാണിത് ഹൈവേ പൊലിസ് സംവിധാനം നിലവിൽ വന്നത്.

Advertisment

കോട്ടയം ജില്ലയിൽ കോട്ടയത്തും ഏറ്റുമാനൂരും രണ്ട് കേന്ദ്രങ്ങൾ ആയി തിരിച്ച് രണ്ട് വണ്ടികൾ ആയിരുന്നു ഹൈവേ പൊലീസിന് ഉണ്ടായിരുന്നത്. എന്നാൽ പുതുക്കിയ സംവിധാനം അനുസരിച്ച് ഇപ്പോൾ ഉള്ളത് കോട്ടയം കേന്ദ്രമാക്കിയുള്ള ഒരു വണ്ടി മാത്രമാണ്.

ഇവർ കൂത്താട്ടുകുളം ചോരക്കുഴി മുതൽ ചങ്ങനാശേരി ഇടിഞില്ലം വരെ ദിവസേന രണ്ട് തവണ രണ്ട് ദിശയിലേക്കും ഓടി എത്തണം ഇടിഞില്ലം മുതൽ ചോരക്കുഴി വരെ ഏകദേശം ഒരു സയിഡ് മാത്രം 62 കിലോമീറ്ററോളം ദൂരം വരും ഒരു ദിവസം രണ്ട് തവണ വച്ച് രണ്ട് സൈഡ് ഓടിയെത്തുമ്പോൾ 248 കിലോമീറ്റർ വരും ഇതിനിടയിൽ റോഡപകടമോ മറ്റും ഉണ്ടായാൽ കിലോമീറ്റർ പിന്നെയും കുടും.

എന്നാൽ ഇത്രയും ദൂരം വച്ച് ഒരു മാസം 7440 കിലോമീറ്ററോളം വരും കിലോമീറ്റർ വച്ച് കണക്ക് കൂട്ടിയാൽ ഡിസൽ ഇനത്തിൽ മിനിമം 744 ലിറ്റർ ചിലവ് വരും. എന്നാൽ സർക്കാർ അനുവദിച്ചിരിക്കുന്നത് ഒരു മാസം 400 ലിറ്റർ ആണ്. വാഹനം ഓടിയെത്തണമെങ്കിൽ ഡീസൽ സ്വയം കണ്ടെത്തേണ്ട അവസ്ഥയിൽ ആണ്.

ജില്ലയിലെ ഹൈവേ പൊലീസ് സംവിധാനം ഒരു മാസം നാല് ലക്ഷം മുതൽ അഞ്ച് ലക്ഷം രൂപാ വരെ റോഡിൽ നിന്ന് പിരിച്ച് സർക്കാരിലേക്ക് അടക്കുന്നുണ്ട്. നേരത്തെ കോട്ടയം യുണിറ്റിലെ വണ്ടി കോട്ടയം മുതൽ ഇടിഞ്ഞില്ലം വരെയും ഏറ്റുമാനൂർ യുണിറ്റിലെ വണ്ടി കോട്ടയം മുതൽ മോനിപ്പിള്ളി വരെയും ഓടിയാൽ മതിയായിരുന്നു.

മോനിപ്പിള്ളി മുതൽ ചോരക്കുഴി വരെയുള്ള ജില്ലയിലെ ഭാഗം കുത്താട്ടുകുളം യൂണിറ്റ് നോക്കുമായിരുന്നു എന്നാൽ ഇപ്പോൾ ഈ സംവിധാനം മുഴുവനായി തകർന്നിരിക്കുകയാണ്. ജില്ലയിൽ കൂടുതൽ ഹൈവേ പൊലീസ് സംവിധാനം അനുമതി ഉണ്ടെങ്കിൽ മാത്രമേ ഹൈവേ പൊലീസ് പ്രയോജനം ഉണ്ടാവുകയുള്ളൂ.

kottayam news
Advertisment