/sathyam/media/post_attachments/7yW2QO9R1aZgTPV4hAHy.jpg)
ഡാളസ്: കേരളത്തിലെ പ്രഥമ പെന്തക്കോസ്തു പ്രസ്ഥാനമായ ചർച് ഓഫ് ഗോഡ് ഇൻ
സൗത്ത് ഇന്ത്യയുടെ ബ്രാഞ്ച് ഡാളസ് കൗണ്ടിയിലെ ,ഗാർലാൻഡ് സിറ്റിയിൽ മാർച്ച് 6 ശനിയാഴ്ച വൈകിട്ട് റവ. ഡോക്ടർ തിമോത്തി ഉൽഘാടനം ചെയ്തു.
ഹിൽവ്യൂ ചർച് ഓഫ് ഗോഡിൻറെ പ്രഥമ ലീഡ് പാസ്റ്റർ ആയി നിയമിതനായ നെൽസൺ ജോഷുവയുടെ പ്രാത്ഥനയോടുകൂടെ യോഗം ആരംഭിച്ചു. ഉൽഘാടനയോഗത്തിൽ റവ: ഡോക്ടർ ജോൺ ബോഡേക്കർ പ്രധാന സന്ദേശം നൽകി.
/sathyam/media/post_attachments/4SotBDI9YTXfUmIyvEeW.jpg)
പാസ്റ്ററന്മാരായ സിറിലൊ എഫ്രായിൻ,എബ്രഹാം കുരിയാക്കോസ്, ജെയിംസ് എബ്രഹാം എന്നിവർ ആശംസകൾ അറിയിച്ചു. ഡാളസിലെ ചർച് ഓഫ് ഗോഡിൻറെ ഗായകസംഘം ഗാനങ്ങൾ ആലപിച്ചു. ചർച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡന്റും, ഹിൽവ്യൂ ചർച് ഓഫ് ഗോഡിന്റെ ഫൗൻഡിങ് പാസ്റ്ററുമായ റവ: ജോൺസൻ തരകന്റെ പ്രാത്ഥനക്കും ആശീർവാദത്തിനും ശേഷം യോഗം അവസാനിച്ചു.
/sathyam/media/post_attachments/R7PJZhRyNKmF4rwTmWLH.jpg)
എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 മുതൽ 12 .30 വരെ ഉപവാസ പ്രാർത്ഥനയും ശനിയാഴ്ച രാത്രി 7 .00 മുതൽ 8 .30 യുവജനമീറ്റിങ്ങും മറ്റുമീറ്റിംഗുകളും ഞായറാഴ്ച രാവിലെ 10 .30 മുതൽ 12 .30 വരെ വിശുദ്ധആരാധനയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 4692609623, 4692742926
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us