New Update
/sathyam/media/post_attachments/yWjqWSPCggXv1YCIiYJe.jpg)
ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന് കനത്ത തിരിച്ചടി. അമേരിക്കൻ റിസർച്ച സ്ഥാപനമായ ഹിൻഡൻ ബർഗ് ഉയർത്തിയ കൃത്രിമ കണക്ക് ആരോപണത്തിന് പിന്നാലെ അദാനി ഗ്രൂപ്പിന്റെ ഓഹരികളിലെ ഇടിവ് ഇന്നും തുടരുന്നു. രാവിലെ വ്യാപാരം ആരംഭിച്ചതിന് ശേഷം അദാനി ഓഹരികളിൽ 16 ശതമാനത്തിൽ അധികം ഇടിവാണ് രേഖപ്പെടുത്തിയത്.
Advertisment
ഓഹരി വില 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1564 രൂപയിലേക്ക് താഴ്ന്നു. അതേ സമയം അദാനി ടോട്ടൽ ഗ്യാസ് 16 ശതമാനത്തിലധികം ഇടിഞ്ഞു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ അദാനി ഗ്രൂപ്പ് ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളുടെയും ഓഹരി മൂല്യം ഇടിഞ്ഞിരുന്നു. ദാനി ഗ്രൂപ്പിന് ബുധനാഴ്ച മാത്രം 50,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us