ബോളിവുഡിനെ ഉത്തര്‍പ്രദേശിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നുവെന്ന് ഉദ്ധവ് താക്കറെ; ഈ നീക്കം അനുവദിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി

New Update

publive-image

മുംബൈ: ബോളിവുഡിനെ മഹാരാഷ്ട്രയില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് മാറ്റാന്‍ നീക്കം നടക്കുന്നതായും ഇത് അനുവദിക്കില്ലെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

Advertisment

എന്‍സിപി നേതാവും മന്ത്രിയുമായ നവാബ് മാലിക് സമാന ആരോപണം കഴിഞ്ഞ ദിവസം ഉന്നയിച്ചിരുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ഫിലിം സിറ്റി ഉത്തര്‍പ്രദേശില്‍ സ്ഥാപിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തെയും ബോളിവുഡ് താരങ്ങളുടെ ലഹരിമരുന്ന് ഇടപാടുകളെയും ബന്ധപ്പെടുത്തി ആരോപണ പ്രത്യാരോപണങ്ങളുയർന്നിരുന്നു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് ഉദ്ധവിന്റെ പരാമർശം.

Advertisment