/sathyam/media/post_attachments/Kfm9eU8uDPpe2a5xPVxb.jpg)
കുവൈറ്റ് സിറ്റി: വിദ്യാര്‍ത്ഥികള്‍ക്ക് അഭിരുചി പരീക്ഷകള്‍ നടത്താന്‍ കുവൈറ്റില്‍ വിദേശ വിദ്യാലയത്തെ ഏര്‍പ്പെടുത്തുന്നതിനെ അപലപിച്ച് രക്ഷിതാക്കള്‍ രംഗത്ത്. വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തില്ലെങ്കില്‍ അവരുടെ ഗ്രേഡുകള്‍ കുറയ്ക്കുമെന്ന സ്‌കൂളിന്റെ മുന്നറിയിപ്പ് രക്ഷിതാക്കളില്‍ പരിഭ്രാന്തി സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് ഇതിനെതിരെ രക്ഷിതാക്കള്‍ രംഗത്തെത്തിയത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് പോകരുതെന്ന് ആരോഗ്യവകുപ്പ് ആവശ്യപ്പെടുമ്പോഴും ഇതിന് വിരുദ്ധമായി സ്‌കൂള്‍ പെരുമാറുന്നതില്‍ രക്ഷിതാക്കള്‍ ആശങ്ക പ്രകടിപ്പിച്ചു. സ്‌കൂളുകള്‍ നിയമത്തിന് അതീതമാണോയെന്നും ഇവര്‍ ചോദിക്കുന്നു.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷയെഴുതാനായി പോകുന്നത് കുട്ടികളില്‍ രോഗം ബാധിക്കാനുള്ള സാഹചര്യമൊരുക്കുമെന്ന് മാതാപിതാക്കള്‍ ചൂണ്ടിക്കാട്ടി. അതുകൊണ്ട് വിദ്യാഭ്യാസ മന്ത്രാലയം പ്രശ്‌നത്തില്‍ ഇടപെട്ട് തിരുത്തല്‍ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.