1198 മിഥുനം 28
കാര്‍ത്തിക / ഏകാദശി
2023 ജൂലായ് 13, വ്യാഴം
ഇന്ന് ;
കാശ്മീര്‍ ''രക്തസാക്ഷി ദിന'മായി
പാകിസ്ഥാന്‍ ആചരിക്കുന്നു.!
*********
< 1931 ല്‍ കാശ്മീര്‍ മഹാരാജാവിനെ തിരെ ആള്‍ക്കാരെ പ്രകോപിപ്പിച്ചതിനും ഭീകരത വാദത്തിനും അബ്ദുള്‍ ഖാദീര്‍നെ വിചാരണ ചെയ്തിരുന്ന കോടതിയുടെ പുറത്ത് ലഹള നടത്തിയപ്പോള്‍ പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ ഓര്‍മ്മ ദിനം >
. * International Rock Day !
്്
ദേശീയ ഫ്രെഞ്ച് ഫ്രൈ ഡേ !
***********
. < National French Fry Day>
* മോണ്ടിനെഗ്രൊ: രാഷ്ട്ര സ്ഥാപന ദിനം!
* USA;
* Beef Tallow Day
* Embrace Your Geekness Day
* National Barbershop Music Appreciation
Day
* National Beans 'N' Franks Day
* National Delaware Day
ഇന്നത്തെ മൊഴിമുത്ത് .
്
''ഇതു രണ്ടാം ദിവസമാണ്. ആദ്യത്തെ ദിവസം അതായത് മിനിഞ്ഞാന്ന്, അത് വന്ന് രണ്ടാം നിലയിലെ ജനലിലൂടെ രാജീവന്‍ കിടക്കുന്നത് നോക്കി. പിന്‍കാലില്‍ നിന്ന് കൊണ്ടാണ് നോക്കിയത്. കുറിയ മുന്‍കാലുകള്‍ പുറത്തെ ചുമരില്‍ അമര്‍ത്തിപ്പിടിച്ചുവെന്നാണ് അവന്‍ പറയുന്നത്. ഇരുപതടി ഉയരമുണ്ട് .പക്ഷേ അതൊരു കുട്ടിദിനോസറായിരുന്നു. കൗതുകമുള്ള മുഖം. രാജീവന് അതിനെ ഉമ്മ വക്കാന്‍ തോന്നി. പക്ഷേ വെച്ചില്ല, അറിയില്ലല്ലോ അതിന് ഉമ്മ ഇഷ്ടമാവുമോ എന്ന്''
. < - ഇ.ഹരികുമാര്‍ >
**********
പാര്‍വ്വതി ഓമനക്കുട്ടന്‍ - 2008-ലെ ലോകസുന്ദരി മത്സരത്തിലെ രണ്ടാം സ്ഥാനക്കാരിയും . 2008 ഡിസംബര്‍ 13-ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബെര്‍ഗില്‍ നടന്ന മിസ് വേള്‍ഡ് ഗ്രാന്റ് ഫൈനലിലാണ് പാര്‍വ്വതി കിരീടമണിഞ്ഞത്. 2008 ഡിസംബര്‍ 3-ന് നടന്ന മിസ് വേള്‍ഡ് ടോപ്പ് മോഡല്‍ മത്സരത്തില്‍ സെക്കന്റ് റണ്ണറപ്പായിരുന്ന മുന്‍ മിസ് ഇന്ത്യ പാര്‍വ്വതി ഓമനക്കുട്ടന്റേയും (1987),
2002-ല്‍ തമ്പി കണ്ണന്താനം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുകയും മോഹന്‍ലാല്‍ നായകനായി അഭിനയിച്ച സാഗര്‍ ഏലിയാസ് ജാക്കി എന്ന ചിത്രത്തില്‍ ഒരു അതിഥി താരമായി അഭിനയിക്കുകയും ചെയ്ത, നടന്‍ മോഹന്‍ലാലിന്റെ മകനും അഭിനേതാവും സഹ സംവിധായകനുമായ പ്രണവ് മോഹന്‍ലാലിന്റേയും (1990 ),
ഏറ്റവും നല്ല ഗാനരചയിതാവ് എന്ന ഗണത്തില്‍ 7തവണ ദേശീയ ചലച്ചിത്രപുരസ്‌കാരം നേടിയ പ്രസിദ്ധ തമിഴ് കവി വൈരമുത്തുവിന്റെയും (1953),
2004-ല്‍ മികച്ച ഗായകനുള്ള ദേശീയ അവാര്‍ഡ് നേടുകയും ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം, മറാത്തി തുടങ്ങിയ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിക്കുകയും ചെയ്തിട്ടുള്ള ഇന്ത്യയിലെ പ്രശസ്ത പിന്നണി ഗായകന്‍ 'സോനു നിഗമിന്റേയും (1973),
2004 ല്‍ തമിഴ്നാട് സര്‍ക്കാരിന്റെ സ്റ്റേറ്റ് അവാര്‍ഡ് കരസ്ഥമാക്കുകയും
തമിഴ്, മലയാളം, കന്നട, തെലുങ്ക് എന്നീ ഭാഷകളില്‍ ടെലിവിഷന്‍ സീരിയല്‍ അഭിനയ രംഗത്തും ചലച്ചിത്ര നിര്‍മ്മാണ രംഗത്തും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ചലച്ചിത്ര നടി സീതയുടേയും (1964),
ഫ്രീ സോഫ്റ്റ് വെയറിന്റെ വക്താക്കളില്‍ പ്രധാനിയും, സോഫ്റ്റ്വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്ന സ്ഥാപനത്തിന്റെ സ്ഥാപകനും ഡയറക്ടര്‍ കൗണ്‍സലും ചെയര്‍മാനുമായ എബന്‍ മോഗ്ലനെയും (1959),
ഇന്‍ഡ്യാന ജോണ്‍സ്, സ്റ്റാര്‍ വാര്‍സ്, ബ്ലേഡ് റണ്ണേര്‍സ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ച പ്രശസ്ത ഹോളിവുഡ് നടന്‍ ഹാരിസണ്‍ ഫോര്‍ഡിന്റെയും (1942) ജന്മദിനം !
ഇന്നത്തെ സ്മരണ !
********
തലയല്‍ എസ് കേശവന്‍നായര്‍ മ.(2015)
മനോഹരി സിങ്ങ് മ. (1931-2010)
ആശാപൂര്‍ണ്ണാ ദേവി മ. (1909-1995)
ഫ്രീഡ്‌റിച്ച് കെക്കുലെ മ. (1829-1896 )
ഫ്രിഡ കാഹ്ലോ മ. (1907 -1954
ഇ ഹരികുമാര്‍ ജ. (1943-2020)
കേസര്‍ബായ് കേര്‍കര്‍ ജ. (1892-1977)
പ്രകാശ് മെഹറ ജ. (1939-2009)
ആല്‍ബര്‍ട്ടോ അസ്‌കാരി ജ. (1918-1955)
നീയസ് ജൂലിയസ് അഗ്രിക്കോള ജ. (40-93)
്്്്്്്
ഇന്ന്,
യക്ഷിക്കഥകളും തമ്പുരാന്‍ കഥകളും പാടിയിരുന്ന വില്പാട്ടില്‍ മാറ്റം വരുത്തി നിരവധി പുതുമകളോടെ കുമാരനാശാന്റെയും വള്ളത്തോളിന്റെയും കവിതകളും സ്വദേശാഭിമാനി രാമകൃഷ്ണ പിള്ളയുടെ ജീവിത കഥയും വില്പാട്ടിലൂടെ വേദികളില്‍ അവതരിപ്പിച്ച വില്‍പ്പാട്ട് കലാകാരന്‍ മാത്രമല്ല ,അഭിഭാഷകന്‍, ആധ്യാത്മിക പ്രഭാഷകന്‍, നടന്‍, പത്രപ്രവര്‍ത്തകന്‍, ജനപ്രതിനിധി, കവി, കഥാഗാന രചയിതാവ്, പ്രസാധകന്‍, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നിങ്ങനെ വ്യത്യസ്തമായ തലങ്ങളില്‍ സഫലമായ ജീവിതത്തിന്റെ ഉടമയായിരുന്ന തലയല്‍ എസ്.കേശവന്‍നായരെയും(മരണം : 13 ജൂലൈ 2015),
ഗാത്താ രഹേ മേരാ ദില്‍ എന്ന പാട്ടിനു എസ് ഡി ബര്‍മ്മനു വേണ്ടിയും പിന്നീട് മകന് ആര്‍ ഡി യു ടെ എല്ലാ സിനിമക്കും വേണ്ടി മെയിന്‍ മ്യൂസിക്ക് അറേഞ്ചറും സാക്സാഫോണ്‍ വായനക്കാരനും ആയിരുന്ന മനോഹരി സിങ്ങിനെയും (മാര്‍ച്ച് 8, 1931 - ജൂലൈ 13, 2010) ,'
തന്‍മാത്രകളുടെ രാസഘടനയെ സംബന്ധിക്കുന്ന സൈദ്ധാന്തിക ദര്‍ശനത്തിന്റെ ഉപജ്ഞാതാവും 1865-ല്‍ ബെന്‍സീന്‍ തന്‍മാത്രയുടെ വലയ ഘടന (Ring Structure) കണ്ടെത്തിയതിലൂടെ ലോകപ്രശസ്തനായ ജര്‍മ്മനിയില്‍ ജനിച്ച പ്രശസ്ത രസതന്ത്ര ശാസ്ത്രജ്ഞന്‍ ഫ്രീഡ്‌റിച്ച് ഓഗസ്റ്റ് കെക്കുലെയെയും(1829 സെപ്റ്റംബര്‍ 7 - 1896 ജൂലൈ 13),
തന്റെ രാജ്യമായ മെക്‌സിക്കോയുടെ തനതായ സംസ്‌കാരത്തെ റിയലിസം, ബിംബാത്മകത, സര്റിയലിസം എന്നിവ സംയോജിപ്പിച്ച ഒരു ശൈലിയില്‍ വരച്ച ചിത്രകാരിയും , കമ്യൂണിസ്റ്റ് അനുഭാവിയും, ചുവര്‍ ചിത്ര (മ്യൂറലിസ്റ്റ്) - ക്യൂബിസ്റ്റ് ചിത്രകാരനായ ഡിയേഗോ റിവേരയുടെ ഭാര്യയും, ബിംബാത്മകതയിലൂടെ (സിംബോളിസം) തന്റെ ശാരീരിക വേദനയും കഷ്ടതയും പ്രകടിപ്പിക്കുന്ന തരത്തിലുള്ള സ്വന്തം ഛായാചിത്രങ്ങള്‍ വരച്ചു പ്രശസ്തയാകുകയും, അവരുടെ ജീവിതത്തെ ആസ്പദമാക്കി 2002-ല്‍ പുറത്തിറങ്ങിയ ഫ്രിഡ എന്ന ചലച്ചിത്രം യൂറോപ്പിലും അമേരിക്കയിലും അവരുടെ ജീവിതത്തെയും കലയെയും കുറിച്ചുള്ള താല്പര്യവും ചര്‍ച്ചകളും പുനരുജ്ജീവിപ്പിക്കുകയും ചെയ്ത ഫ്രിഡ കാഹ്ലോയെയും (ജൂലൈ 6,1907 - ജൂലൈ 13, 1954)
കവി എടശേരിയുടെ മകനും ചെറുകഥാകൃത്തും, നോവലിസ്റ്റുമായ ഇ ഹരികുമാറിനെയും (ജൂലൈ 13, 1943- മാര്‍ച്ച് 24, 2020)
രവീന്ദ്രനാഥ ടാഗോര്‍ ഇവരുടെ ആരാധകനാണെന്ന് പ്രസ്താവിക്കുകയും, സ്വരശ്രീ എന്നു വിശേഷിപ്പിക്കുകയും ചെയ്ത ജയ്പൂര്‍- അത്രൗളി ഘരാനയിലെ പ്രശസ്തയായ ഹിന്ദുസ്ഥാനി സംഗീതജ്ഞ കേസര്‍ബായ് കേര്‍കറെയും(ജൂലൈ 13, 1892 - സെപ്റ്റംബര്‍16, 1977),
അമിതാബ് ബച്ചന്റെ നമക്ക് ഹലാല്‍, ലാവാരിസ്, ശരാബി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ പുറകില്‍ പ്രവര്‍ത്തിച്ച പ്രശസ്ത ഹിന്ദി സിനിമ നിര്‍മിതാവും സംവിധായകനും ആയിരുന്ന പ്രകാശ് മെഹറയെയും (ജൂലൈ 13, 1939-മെയ് 17, 2009)
വെസ്‌പേസിയന്‍ ചക്രവര്‍ത്തിയുടെ കാലത്ത് (9-79) ബ്രിട്ടനിലെ റോമന്‍സേനയുടെ അധിപനാകുകയും 77-ല്‍ അവിടത്തെ ഗവര്‍ണറാകുകയും വെയില്‍സിലും സ്‌കോട്ലണ്ടിലും ആക്രമണങ്ങള്‍ നടത്തിയശേഷം 84-വരെ ബ്രിട്ടനിലെ ഗവര്‍ണറായി സേവനം അനുഷ്ഠിക്കുകയും ഇക്കാലത്ത് ബ്രിട്ടനില്‍ പല കോട്ടകളും പണികഴിപ്പിക്കുകയും ചെയ്ത റോമന്‍ ജനറലും ഗവര്‍ണറും ആയിരുന്ന നീയസ് ജൂലിയസ് അഗ്രിക്കോള യെയും (July 13, 40 - August 23, 93),
ഇറ്റാലിയന്‍, ഫോര്‍മുല വണ്‍ റെസ് ഡ്രൈവറും ലോക ചാമ്പ്യനും ആയിരുന്ന ആല്‍ബര്‍ട്ടോ അസ്‌കാരിയെയും ( 13 ജൂലൈ 1918 - 26 മെയ്1955) ഓര്‍മ്മിക്കുന്നു.
ചരിത്രത്തില്‍ ഇന്ന് ...
********
1822 - ഗ്രീക്ക് സ്വാതന്ത്ര്യയുദ്ധം: തെര്‍മോപൈലയില്‍ വച്ച് ഗ്രീക്കുകാള്‍ ഒട്ടോമന്‍ സേനയെ പരാജയപ്പെടുത്തി.
1832 - ഹെന്രി റോവ് സ്‌കൂള്‍ക്രാഫ്റ്റ്, മിസിസിപ്പി നദിയുടെ ഉല്‍ഭവസ്ഥാനം കണ്ടെത്തി.
1844 - ലോകത്ത് ആദ്യമായി ടെലഗ്രാഫ് സന്ദേശം വാഷിംഗ്ടണില്‍ നിന്ന് ബാള്‍ട്ടിമോറിലേക്ക് അയച്ചു.
1878 - ബെര്‍ലിന്‍ ഉടമ്പടി: ബാള്‍ക്കണ്‍ മേഖലയിലെ സെര്‍ബിയ, മോണ്ടിനെഗ്രോ, റൊമാനിയ എന്നിവ ഒട്ടോമാന്‍ സാമ്രാജ്യത്തില്‍ നിന്നും പൂര്‍ണ്ണമായും സ്വതന്ത്രമായി.
1908 - ആധുനിക ഒളിമ്പിക്‌സില്‍ വനിതകള്‍ ആദ്യമായി പങ്കെടുത്തു.
1912 - മൗലാന അബ്ദുള്‍ കലാം ആസാദ് തന്റെ വിഖ്യാതമായ അല്‍ ഹിലാല്‍ എന്ന ഉര്‍ദ്ദു വാര്‍ത്താപത്രിക പുറത്തിറക്കി.
1959 - വിമോചനസമരത്തിന് ഭാഗമായി അങ്കമാലിയില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിച്ചു. പോലീസ് വെടിവെയ്പില്‍ മരണം.
1995 - വ്യാഴ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ പ്രവേശിച്ച നാസയുടെ ഗലീലിയോ പേടകം ദൗത്യം ആരംഭിച്ചു.
2005 - പാകിസ്താനിലെ ഘോട്കിയില്‍ മൂന്നു തീവണ്ടികള്‍ കൂട്ടിയിടിച്ച് നൂറ്റമ്പതിലേറെപ്പേര്‍ മരിച്ചു.
2011 - സായാഹ്ന തിരക്കിനിടെ മൂന്ന് ബോംബ് സ്‌ഫോടനങ്ങളില്‍ മുംബൈയില്‍ 26 പേര്‍ കൊല്ലപ്പെടുകയും 130 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
2011 - ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ പ്രമേയം 1999 അംഗീകരിച്ചു, ഇത് ദക്ഷിണ സുഡാനെ ഐക്യരാഷ്ട്രസഭയുടെ അംഗത്വ പദവിയിലേക്ക് അംഗീകരിച്ചു.
2016 - യുണൈറ്റഡ് കിംഗ്ഡം പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ രാജിവച്ചു.
2017 - മഹാരാഷ്ട്രയിലെ മാട്ടുംഗ സബര്‍ബന്‍ റെയില്‍വേ സ്റ്റേഷന്‍ രാജ്യത്തെ ആദ്യ വനിതാ റെയില്‍വേ സ്റ്റേഷന്‍ ആയി ചരിത്രത്തില്‍ ഇടം പിടിച്ചു.