ഇന്ന് പോസിറ്റീവ് മാധ്യമ ദിനവും ലോക മഴക്കാടുകളുടെ ദിനവും; ഇളയ ദളപതി വിജയിയുടേയും നടി ദേവയാനിയുടെയും "ദി ഡാവിഞ്ചി കോഡ് " എഴുതിയ ഡാൻ ബ്രൌണിന്റെയും ജന്മദിനം! ഫുട്ബോൾ ഇതിഹാസം ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോൾ നേടിയതും നെപ്പോളിയൻ റഷ്യയിൽ ആക്രമണം നടത്തിയതും ചരിത്രത്തില്‍ ഇതേദിവസം തന്നെ: ജ്യോതിര്‍ഗമയ വര്‍ത്തമാനവും !

author-image
Gaana
New Update

publive-image

Advertisment

1198 മിഥുനം 7
ആയില്യം / ചതുർത്ഥി
2023 ജൂൺ 22,വ്യാഴം

ഇന്ന്;
പോസിറ്റീവ് മാധ്യമ ദിനം !

< Positive Media Day; തെറ്റായ, സത്യസന്ധമല്ലാത്ത, തെറ്റിദ്ധാരണാ- ജനകമായ രീതിയിലൂടെ വഴിതെറ്റാതെ ഗുണപരവും സുനിശ്ചിതവും പ്രചോദനകരവും ആനന്ദദായകവുമായ വാർത്തകൾ നൽകുന്ന (ഒരുദീപസ്തംഭം പോലെ) മാധ്യമ പ്രവർത്തിനായി പ്രേരിപ്പിക്കാൻ ഒരു ദിവസം>

ലോക മഴക്കാടുകളുടെ ദിനം !

ഇന്നത്തെ ദിനത്തിലെ മുദ്രാവാക്യം.! >

* ക്രോയേഷ്യ:ഫാസിസ്റ്റ് വിരുദ്ധ
സമരദിനം!
* ഐൽ ഓഫ് മാൻ, ന്യൂ ജഴ്സി, ഗൺസി:
പിതൃദിനം
* എൽസാൽവദോർ: അദ്ധ്യാപക ദിനം !
* ബേലാറസ്: രണ്ടാം ലോക മഹായുദ്ധത്തിൽ രാജ്യത്തിനു വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മ ദിനം !

USA;
National Kissing Day
National Onion Ring Day
National Chocolate Eclair Day
. *******

'''പ്രകൃതിക്കു നാം പുറം തിരിഞ്ഞു നിൽക്കുന്നു; സൗന്ദര്യത്തെ നേരെ നോക്കാൻ ലജ്ജയാണു നമുക്ക്. നമ്മുടെ പരിതാപകരമായ ദുരന്തങ്ങളിൽ പറ്റിപ്പിടിച്ചിരിക്കുന്നത് ഓഫീസിന്റെ മണമാണ്‌; അതിൽ നിന്നിറ്റു വീഴുന്ന ചോരയുടെ നിറമോ, അച്ചടിമഷിയുടേതും''

<-ആൽബർട്ട് കാമ്യു >
********

"ദി ഡാവിഞ്ചി കോഡ് " എന്ന പ്രശസ്ത നോവൽ എഴുതിയ ഡാൻ ബ്രൌണിന്റെയും (1964 ),

മലയാളം സിനിമകളിലും ചില തമിഴ്, ഹിന്ദി സിനിമകളിലും അഭിനയിച്ച
നടി ഗീത വിജയന്റെയും (1972),

തമിഴ് ചലച്ചിത്രരംഗത്തെ ഒരു പ്രമുഖ നടനും പിന്നണിഗായകനുമായ
തമിഴ് നടൻ വിജയ് യുടെയും( ഇളയ ദളപതി-1974),

തെന്നിന്ത്യൻ ചിത്രങ്ങളിൽ അഭിനയിക്കുന്ന പ്രധാനമായും
തമിഴിൽ,നടി ദേവയാനിയുടെയും (1973) ജന്മദിനം !
്്്്്്്്്്്്്്്്്്്്്‌്‌്‌്‌്‌്‌്‌
ഇന്ന്,

ചവിട്ടുനാടകത്തിന്റെ ചരിത്രപരവും സാഹിത്യപരവുമായ വശങ്ങളെക്കുറിച്ചും ചവിട്ടുനാടക കർത്താക്കളെക്കുറിച്ചും പ്രാചീന നടന്മാരെക്കുറിച്ചും സവിസ്തരം പ്രതിപാദിക്കുന്ന ചവിട്ടുനാടകം എന്ന കൃതി രചിച്ച പ്രമുഖയായ മലയാള സാംസ്കാരിക പ്രവർത്തകയും അദ്ധ്യാപികയും എഴുത്തുകാരിയുമായിരുന്ന സെബീന റാഫിയെയും(6 ഒക്ടോബർ 1924 - 22 ജൂൺ 1990),

ഒന്നും രണ്ടും എട്ടും കേരളാ നിയമസഭകളിൽ ഏറ്റുമാനൂർ നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ജോർജ്ജ് ജോസഫ് പൊടിപ്പാറയെയും (23 സെപ്റ്റംബർ 1932-22 ജൂൺ 1999).

സാഹിത്യ ചർച്ച ", "പ്രേമവും വിവാഹവും ", "നാലു റഷ്യൻ സാഹിത്യകാരൻമാർ ", "പരിചയം ", "യുക്തിവിചാരം", "മഹാകവി കുട്ടമ്മത്ത് ജീവിതവും കൃതികളും", "യുക്തിവാദത്തിന് ഒരു മുഖവുര ", "ഉത്തരേന്ത്യയിൽ ചിലേടങ്ങളിൽ ", "ആദ്യകാലസ്മരണകൾ " "അനുഭവങ്ങളുടെ സംഗീതം ", "കേരളം ചുവന്നപ്പോൾ ", തുടങ്ങിയ കൃതികളും പ്രബന്ധങ്ങളും രചിച്ച പ്രശസ്ത എഴുത്തുകാരനും, യുക്തിവാദിയു മായിരുന്ന പവനൻ എന്ന പുത്തൻ വീട്ടിൽ നാരായണൻ നായരെയും (ഒക്ടോബർ 26, 1925 - ജൂൺ 22, 2006),

സ്റ്റേറ്റ് കോൺഗ്രസ്സിലൂടെ രാഷ്ട്രീയ രംഗത്ത് പ്രവേശിക്കുകയും പിന്നീട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും പാർട്ടിയുടെ രഹസ്യസൂക്ഷിപ്പിന്റെ കടമയേറ്റെടുക്കുന്ന ടെക് ആയി പ്രവർത്തിക്കാൻ തുടങ്ങുകയും പോലീസിന്റെ കൊടിയ മർദ്ദനങ്ങൾ സഹിക്കേണ്ടി വരികയും ജയിൽവാസം അനുഭവിക്കുകയും ചെയ്ത പി.ടി.മേരി എന്ന കൂത്താട്ടുകുളം മേരിയെയും (24 സെപ്തംബർ 1921 - 22 ജൂൺ 2014),

ഓസ്ട്രേലിയൻ കവിയും പത്രപ്രവർത്തകനുമായിരുന്ന സി.ജെ. ഡെന്നിസ് എന്ന ക്ലാരൻസ് മൈക്കേൽ ജയിംസ് ഡെന്നിസിനെയും ( 7 സെപ്റ്റംബർ 1876 - 22 ജൂൺ 1938),

ഭൗതികപ്രപഞ്ചത്തിനു പുറത്തുളള ഒരു ലോകവുമായി സംവദിക്കാനുളള നൈസർഗികമായ വാസനയാൽ സാധാരണ കാണാറുളള അതിഭാവുകത്വം (Sentimentality) തന്റെ ബാലസാഹിത്യകൃതികളിൽ കാണിക്കാതെ തനതായ വ്യക്തിത്വം പകർന്നു കൊടുക്കുകയും, പ്രകൃതിഭംഗിയിൽ അഭിരമിക്കാനുളള മനസ്സും അവർണനീയമായതിനെ ധ്വന്യാത്മകമായി ചിത്രീകരിക്കാനുളള കഴിവും തന്റെ കവിതകളിലും പ്രകടിപ്പിച്ച ഇംഗ്ലീഷ് കവിയും കഥാകൃത്തും ബാലസാഹിത്യകാരനുമായിരുന്ന വാൾട്ടർ ഡി ലാ മെയറെയും( 1873 ഏപ്രിൽ 25-1956 ജൂൺ 22),

വ്യാസമഹാഭാരതത്തിന്റെ ഗദ്യവിവർത്തകൻ എന്ന നിലയിൽ പ്രശസ്തനായ ഒരു മലയാള സാഹിത്യകാരനും അദ്ധ്യാപകനുമായിരുന്ന വിദ്വാൻ കെ. പ്രകാശത്തെയും (22 ജൂൺ 1909 - 30 ഓഗസ്‌റ്റ്‌ 1976),

നാടകത്തിനായി ജീവിതം നല്‍കിയ, നടകത്തിന്റെ ശക്തിയും ദൗര്‍ബല്യവും വ്യപ്തിയും പരിമിതിയും നന്നായി അറിഞ്ഞ, സ്വന്തം നാടക ദര്‍ശനങ്ങള്‍ നടക വേദിക്ക് നല്‍കിയ മഹാനായ നടകഗുരു ഒരു താപസനെ പോലെ പ്രൊഫസര്‍ ജി .ശങ്കരപിള്ളയെയും (22 ജൂണ്‍ 1930 - 1 ജനുവരി 1989),

അനൌപചാരിക വിദ്യാഭ്യാസരംഗത്ത് പ്രവർത്തിച്ച കെ.കെ.വാസുമാസ്റ്ററെയും (1922 ജൂൺ 22-2010 മെയ് 31)

ഹോളിവുഡ് സിനിമയായ ഇൻഡ്യാന ജോൺസ് ആൻഡ് ദി റ്റെമ്പിൾ ഒഫ് ഡും, ഹിന്ദിയിലെ മി. ഇന്ത്യ-1987 തുടങ്ങിയ സിനിമകളിൽ അവിസ്മരണീയ കഥാപാത്രങ്ങൾ അവതരിപ്പിച്ച അം‌രീഷ് ലാൽ പുരിയെയും (ജൂൺ 22, 1932 – ജനുവരി 12, 2005). ഓർമ്മിക്കുന്നു.

ഇന്നത്തെ സ്മരണ !!!

പൂവച്ചൽ ഖാദർ മ. (1948-2021)
സെബീന റാഫി മ. (1924-1990)
ജോർജ്ജ് ജോസഫ് പൊടിപാറ മ. (1932-1999)
പവനൻ മ. (1925-2006)
കൂത്താട്ടുകുളം മേരി മ. (1921-2014)
പാറശാല ബി. പൊന്നമ്മാൾ മ. (1924-2021)
സി.ജെ. ഡെന്നിസ് മ. (1876-1938)
വാൾട്ടർ ഡി ലാ മെയർ മ. (1873-1956)

വിദ്വാൻ കെ. പ്രകാശം ജ.(1909-1976)
ജി. ശങ്കരപിള്ള ജ. (1930-1989)
കെ.കെ.വാസുമാസ്റ്റർ ജ. (1922 -2010)
അമരീഷ് പുരി ജ. (1932- 2005)

ചരിത്രത്തിൽ ഇന്ന് !

1812 - നെപ്പോളിയൻ റഷ്യയിൽ ആക്രമിച്ചു കടന്നു.

1866 - ആസ്ട്രോ പ്രഷ്യൻ യുദ്ധത്തിൽ ഓസ്ട്രിയൻ സേന ഇറ്റാലിയൻ സേനയെ പരാജയപ്പെടുത്തി.

1911 - എഡ്വാർഡ് ഏഴാമനെ പിന്തുടർന്ന് ജോർജ്ജ് അഞ്ചാമൻ യു.കെ.-യുടെ രാജാവായി.

1937 - കാമില്ലെ ഷൗടെമ്പ്സ് ഫ്രാൻസിന്റെ പ്രധാനമന്ത്രിയായി.

1941 - രണ്ടാം ലോകമഹായുദ്ധം: ഓപ്പറേഷൻ ബാർബറോസ്സ എന്ന സൈനികനടപടിയിലൂടെ നാസി ജർമ്മനി സോവിയറ്റ് യൂണിയനിൽ ആക്രമിച്ചു കടന്നു.

1962 - 113 പേരുടെ മരണത്തിന്‌ കാരണമായി, എയർ ഫ്രാൻസിന്റെ ബോയിങ് 707 ജെറ്റ് വിമാനം വെസ്റ്റ് ഇൻഡീസിലെ ഗ്വാഡ്‌ലൗപ്പിൽ തകർന്നു വീണു.

1976 - കാനഡയിലെ ജനസഭ വധശിക്ഷ നിർത്തലാക്കി.

1978 - പ്ലൂട്ടോയോടൊപ്പമുള്ള കുള്ളൻ ഗ്രഹം ഷാരോൺ കണ്ടെത്തി. മുൻപ് ഇത് പ്ലൂട്ടോയുടെ ഉപഗ്രഹമായായിരുന്നു അറിയപ്പെട്ടിരുന്നത്.

1986 - അർജന്റീനയുടെ ഫുട്ബോൾ കളിക്കാരൻ ഡീഗോ മറഡോണ ഇംഗ്ലണ്ടിനെതിരെ ദൈവത്തിന്റെ കൈ എന്നറിയപ്പെടുന്ന വിവാദഗോൾ നേടി.

2001 - കടലുണ്ടി തീവണ്ടിയപകടം

2002 - പടിഞ്ഞാറൻ ഇറാനിൽ, റിച്ചർ സ്കേലിൽ 6.5 രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിൽ 261 പേരിലധികം മരണമടഞ്ഞു.

2009 - ഫോർട്ട് ടോട്ടൻ സ്റ്റേഷന് സമീപം തെക്കോട്ട് സഞ്ചരിക്കുന്ന വാഷിംഗ്ടൺ ഡിസി മെട്രോ ട്രെയിൻ സ്റ്റേഷനിലേക്ക് പ്രവേശിക്കാൻ കാത്തിരുന്ന മറ്റൊരു ട്രെയിനിൽ കൂട്ടിയിടിച്ചു . കൂട്ടിയിടിയിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും (എട്ട് യാത്രക്കാരും ട്രെയിൻ ഓപ്പറേറ്ററും) കുറഞ്ഞത് 80 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2012 - പരാഗ്വേ പ്രസിഡന്റ് ഫെർണാണ്ടോ ലുഗോയെ ഇംപീച്ച്‌മെന്റിലൂടെ സ്ഥാനത്തു നിന്ന് നീക്കം ചെയ്യുകയും തുടർന്ന് ഫെഡറിക്കോ ഫ്രാങ്കോ അധികാരത്തിൽ വരികയും ചെയ്തു .

2012 - ഒരു തുർക്കി എയർഫോഴ്‌സ് മക്‌ഡൊണൽ ഡഗ്ലസ് എഫ്-4 ഫാന്റം II യുദ്ധവിമാനം സിറിയൻ സായുധ സേന വെടിവെച്ച് വീഴ്ത്തി , വിമാനത്തിലെ രണ്ട് പൈലറ്റുമാരും കൊല്ലപ്പെടുകയും തുർക്കിയും സിറിയയും തമ്മിലുള്ള ബന്ധം വഷളാവുകയും ചെയ്തു.

2015 - അഫ്ഗാൻ ദേശീയ അസംബ്ലി മന്ദിരം ചാവേർ ബോംബാക്രമണത്തിന് ശേഷം തോക്കുധാരികൾ ആക്രമിച്ചു . ആയുധധാരികളായ ആറ് പേരും കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

2022 - കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഒരു ഭൂകമ്പം ഉണ്ടായി, അതിന്റെ ഫലമായി 1,000 പേർ മരിച്ചു.

Advertisment