ജിദ്ദ: തൂലിക സാംസ്ക്കാരിക സാഹിതി പുറത്തിറക്കിയ ചരിത്രം തിളയ്ക്കുന്ന പൂക്കോട്ടൂർ ചരിത്ര ഗ്രന്ഥം സൗദി തല പ്രകാശനം മുൻ വിദ്യഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബദുറബ്ബ് എം.എൽ.എ. ജിദ്ദ സെൻട്രൽ കെ.എം.സി.സി. ഓഡിറ്റോറിയത്തിൽ നിർവ്വ ഹിച്ചു. മലപ്പുറം നിയോജക മണ്ഡലം ജിദ്ദ കെ.എം.സി സി.യാണ് ചടങ്ങ് സംഘടിപ്പിച്ചത്.
/sathyam/media/post_attachments/5ZOyRVe0DJ6ggsV07u0L.jpg)
ചരിത്രം തിളയ്ക്കുന്ന പൂക്കോട്ടൂർ ചരിത്ര ഗ്രന്ഥത്തിന്റെ സൗദി തല പ്രകാശനം പി.കെ. അബദുറബ് എം.എൽ.എ. ജിദ്ദയിൽ നിർവ്വഹിക്കുന്നു
നമ്മുടെ ദേശക്കൂറിനെ രാജ്യം ഭരിക്കുന്നവർ തന്നെ ചോദ്യം ചെയ്യുന്ന കാലത്ത് ഇന്ത്യൻ സ്വാതന്ത്രസമര ചരിത്രത്തിലെ പോരാട്ടങ്ങൾ വെളിച്ചത്ത് കൊണ്ട് വരുന്ന ചരിത്ര ഗ്രന്ഥങ്ങൾക്ക് പ്രസക്തിയുണ്ടെന്നും അത് കൂടുതൽ വായിക്കപ്പെടണമെന്നും അബദുറബ്ബ് പറഞ്ഞു. മലപ്പുറം മണ്ഡലം കെ.എം.സി.സി. പ്രസിഡന്റ് ഉമ്മർകോഡൂർ അധ്യക്ഷം വഹിച്ചു.
മലപ്പുറം നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി പി.എ. സലാം മുഖ്യ പ്രഭാഷണം നടത്തി.ജിദ്ദാ സെൻട്രൽ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് വി.പി.മുസ്തഫ, വൈസ് പ്രസിഡന്റ്, റസാക്ക് മാസ്റ്റർ, മലപ്പുറം ജില്ലാ ജിദ്ദാ കെ.എം.സി.സി. ആക്ടിംഗ് പ്രസിഡന്റ് ഇല്യാസ് കല്ലുങ്ങൽ, ജില്ലാ ജനറൽ സെക്രട്ടറി ഹബീ ബ് കല്ലൻ, മൻസൂർ പള്ളിമുക്ക്.കുട്ടിപ്പ ആനക്കയം, മുസ്ത ഫ ആനക്കയം, നൗഫൽ വെള്ളൂർ, ഹബീബ് വളമംഗലം സിദ്ധീക്ക് അരിമ്പ്ര, പ്രസംഗിച്ചു.
മണ്ഡലം ഭാരവാഹികളായ ജലീൽ ഒഴുകൂർ, സി.ടി. ശിഹാബ്, റസാഖ് പാലക്കാട്, യൂനുസ് പന്തല്ലൂർ, മുഹമ്മദ്കുട്ടി വെള്ളൂർ, കബീർ മോങ്ങം, റസാഖ് ഒളമതിൽ, മുസ്തഫ കാപ്പാട് എന്നിവർ നേത്രത്വം നൽകി. ജാഫർ അത്താണിക്കൽ സ്വാഗതവും. നാസർ തൃപ്പനച്ചി നന്ദിയും പറഞ്ഞു. അശ്റഫ് പുല്ലാര ഖിറാഅത്ത് നടത്തി.