”സുഖമാണീ നിലാവ് ”എന്ന ഗാനത്തോടെ ആരംഭിച്ച ലോകത്തെ ആദ്യത്തെ 24 മണിക്കൂർ മലയാളം എഫ്എം റേഡിയോ ഹിറ്റ് 96.7 , പതിനേഴിന്റെ നിറവിൽ, ആഘോഷങ്ങൾ ദുബായിൽ പൊടിപൊടിക്കുന്നു : ആശംസകളോടെ സത്യം ഓൺലൈൻ.

ന്യൂസ് ബ്യൂറോ, ദുബായ്
Wednesday, June 9, 2021

ദുബായ്: 2004 ജൂൺ ഒമ്പതിന് അതിരാവിലെ ആറുമണിക്ക് നമ്മൾ എന്ന സിനിമയിലെ ”സുഖമാണീ നിലാവ് ”എന്ന ഗാനത്തോടെ ആരംഭിച്ച ലോകത്തെ ആദ്യത്തെ 24 മണിക്കൂർ മലയാളം എഫ്എം റേഡിയോ ഹിറ്റ് 96.7 ഇന്ന് പതിനേഴിന്റെ നിറവിൽ ആഘോഷങ്ങൾ ദുബായിൽ പൊടിപൊടിക്കു കയാണ് .

കോഴിക്കോട്ടുകാരനായ രാജഗോപാലമേനോന്റെ മകൻ അജിത് മേനോൻ എന്ന ബഹുമുഖപ്രതി ഭയുടെ മനസ്സിലുദിച്ച ആശയത്തെ ദുബായ് സർക്കാർ പ്രവർത്തികമാക്കിയപ്പോൾ ഇവിടെ പുതി യൊരു റേഡിയോ സംസ്കാരം ഉടലെടുക്കുകയായിരുന്നു . എഎം റേഡിയോകൾ മാത്രം കേട്ടു ശീലിച്ചിരുന്ന  മലയാളിയുടെ ജീവിതത്തിലേക്ക് ഒരു എഫ്എം കടന്നുവന്നപ്പോൾ മലയാളം പറയു വാനും കേൾക്കുവാനും മടിച്ചിരുന്ന ഒരു പുത്തൻ തലമുറ ഒന്നടങ്കം മലയാളത്തെ കെട്ടിപ്പുണരുക യായിരുന്നു .

ക്രോണിക്ക് ബാച്ചിലറിന്റെ ഷൂട്ടിങ് സെറ്റിൽ വെച്ച് മമ്മുട്ടിയുടെ 369 നമ്പർ ലാൻക്രൂസറിൽ വെച്ച് ആദ്യമായി ദീപക്‌ദേവിന്റെ ഗാനങ്ങളുടെ ട്രാക്കുകൾ കേൾക്കുന്നതിന്നിടയിൽ മമ്മുട്ടിയാണ് അജിത്  മേനോനോട് ദീപക്ക് ദേവിനെ പരിചയപ്പെടുത്തുന്നത് .

”ഈ ദുബൈക്കാരൻ പയ്യൻ മോശമില്ല , അവൻ തന്നെ ചെയ്യട്ടെ നിങ്ങളുടെ ആദ്യ ജിംഗിൾ ” എന്ന് മമ്മുട്ടി ഉറപ്പിച്ചപ്പോൾ അജിതമേനോൻ സമ്മതിക്കുകയായിരുന്നു .കൈതപ്രം ദാമോദരൻ നമ്പൂ തിരിയുടെ തീവണ്ടിയാത്രയിൽ ഒറ്റപ്പാലത്തെത്തിയപ്പോൾ സംഗീത സംവിധായകനായ ദീപക്‌ ദേവ് ടെലിഫോണിൽ വിളിച്ചുകൊണ്ട് ആവശ്യപ്പെട്ട വരികൾ പിന്നീട് ദുബായിയിൽ അങ്ങോളമി ങ്ങോളം ഒരു തരംഗമാകുകയായിരുന്നു  ചലനം ചലനം പുതിയൊരു ചലനം എന്ന റേഡിയോ ജിംഗിൽ കാർത്തിക് പാടിയപ്പോൾ മലയാളികൾക്കിടയിൽ ഒരു ചലനം സൃഷ്ടിച്ചു .

കോഴിക്കോട്ടുകാരനായ മുംബൈ മലയാളി ആസിഫ് തൊട്ടത്ത് മുഖേനയാണ് അറേബിയൻ റേഡി യോനെറ്റ് വർക്കിന്റെ മേധാവി അബ്ദുൽ ലത്തീഫ് അൽ സായെഗ് മുംബയിലുണ്ടായിരുന്ന അജിത് മേനോനെ ബന്ധപ്പെടുന്നത് . പിന്നീട് ഇവരെല്ലാം ചേർന്ന് കൊച്ചിയിലേക്ക് പറക്കുകയും ടാജിൽ വെച്ച് കണ്ടു മുട്ടുകയും ഹിറ്റ് എന്ന നാമധേയവും ആശയവും അംഗീകരിക്കപ്പെടുകയായിരുന്നു . അന്ന് ഫ്രീ എഫ്എം എന്ന പേരിലുണ്ടായിരുന്ന ഇംഗ്ലീഷ് റേഡിയോവിനെ മാറ്റിക്കൊണ്ട് ചരിത്ര ത്തിലെ ആദ്യത്തെ മലയാളം എഫ്എം റേഡിയോക്ക് അബ്ദുൽ ലത്തീഫ് സമ്മതം മൂളുകയായി രുന്നു .

കേരളത്തിൽ അങ്ങോളമിങ്ങോളം നടന്ന ഓഡിഷൻ ഇന്റർവ്യൂകൾക്ക് ശേഷം ഷാബു കിട്ടത്തിൽ ആയിരുന്നു ആദ്യത്തെ അവതാരകൻ ആയി തിരഞ്ഞെടുക്കപ്പെട്ടത്, പിന്നീട് ജീൻ മാർക്കോസ് എന്ന ജോണും ലക്ഷ്മിയും ചേരുകയായിരുന്നു . അന്നത്തെ ടിവി അവതാരകയായിരുന്ന നൈല ആദ്യം വിസമ്മതിച്ചു എങ്കിലും റേഡിയോയുടെ ഭഗവാക്കാകുവാൻ സമ്മതിക്കുകയായിരുന്നു. എന്റെ ശബ്ദം റേഡിയോക്ക് ചേർന്നതല്ല എന്നതായിരുന്നു നൈലയുടെ അഭിപ്രായം  അജിത് മേനോന്റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് റേഡിയോവിൽ കാൽവെക്കുവാൻ സമ്മതിച്ചത് . പിന്നീട് ആ ശബ്ദം മലയാളിയുടെ സ്വന്തമായി മാറിയിട്ട് പതിനേഴ് സംവത്സരങ്ങൾ തികഞ്ഞിരുന്നു .

കൊച്ചിയിലെ അവന്യു റീജന്റിൽ വെച്ചായിരുന്നു കൃഷ്ണയ്യർ എന്ന ക്രിസ് സീരിയലിൽ നിന്നും റേഡിയോവിലേക്ക് കൂടുമാറിയത് .നമ്മൾ എന്ന സിനിമക്കുശേഷം മിഥുനെ നൈലയാണ് അജിത മേനോന്റെ ശ്രദ്ധയിൽ പെടുത്തിയത് . പിന്നീട് കൊച്ചിയിൽ വെച്ച് കാണുകയും,  മിഥുനെ ദുബായി ലേക്ക് ക്ഷണിക്കുകയും ചെയ്തു .

സൂര്യ ടിവിയിൽ ഷോ ചെയ്തുകൊണ്ടിരുന്നിരുന്ന സിനിമാ നടൻ പൃത്വിരാജിന്റെ കസിൻ കൂടി യായ മായ കർത്തയെയും നൈല ഉഷയാണ് മാനേജ്‌ മെന്റിന് പരിചയപ്പെടുത്തിയത്. ഇന്ത്യാവി ഷനിൽ വാർത്ത വായിച്ചിരുന്ന ഫസലിനെ  യാദൃശ്ചികമായ ഒരു ഫോൺ കോൾ അദ്ദേഹത്തെ ദുബായിലെത്തിച്ചു . ദുബായിലുള്ള സക്കറിയ മുഹമ്മദിനെ പരി ചയപ്പെടുത്തലായിരുന്നു. ഗ്രാമ ഫോൺ ഷാലുവിന്റെ റേഡിയോ പ്രവേശത്തിന് കാരണമായത് .

മലയാളം നല്ലതുപോലെ വശമല്ലാത്തതുകൊണ്ട് ആദ്യറൗണ്ടിൽ സ്ഥാനം പിടിക്കാതിരുന്ന അർ ഫാസ് സേട്ട് പിന്നീട് ദുബായിൽ എത്തുകയും വേറെ ഒരു ജോലിക്ക് ഇന്റവ്യൂവിനായി മീഡിയ സിറ്റിയിൽ എത്തിയപ്പോൾ റേഡിയോ ഓഫീസ് കണ്ടപ്പോൾ ചുമ്മാ കയറിനോക്കി . പ്രതീക്ഷിച്ച
മറ്റൊരു വ്യക്തി വരാതെയായപ്പോൾ ആ ഭാഗ്യം അർഫാസിനു ലഭിച്ചു . നാളെ മുതൽ വന്നോളൂ എന്ന ആ വാക്ക് ഇന്നിപ്പോൾ പതിനേഴ് വര്ഷം മലയാളിയുടെ ഏറ്റവും ഇഷ്ടപ്പെട്ട റേഡിയോ ജോക്കിയായി വളർന്നിരിക്കുന്നു .

2005 ജൂൺ ഒമ്പതിന് ആദ്യത്തെ വാർഷികദിനത്തിൽ ദുബായിയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് പ്ലാൻ ചെയ്ത ട്രെഷർ ഹണ്ട് എന്ന പ്രോഗ്രാം, ചരിത്രത്തിൽ ആദ്യമായി ദുബായിൽ എട്ടുമണിക്കൂർ പവർകട്ടിൽ പെട്ടുകൊണ്ട് നിർത്തിവെക്കേണ്ടിവന്നു . പിന്നീട് സ്മാഷ് ഹിറ്റ് എന്ന പേരിൽ
ദീപക്‌ദേവ് അൽഫോൻസ് എന്നിവർ തകർത്താടിയ സ്റ്റേജ് ഷോ അൽവാസിൽ സ്റ്റേഡിയത്തിൽ അരങ്ങേറി .

മമ്മുട്ടിയുടെ ഏഴു ഹിറ്റ് ചിത്രങ്ങളുടെ ആഘോഷം ദുബായിൽ വെച്ച് നടത്തുവാൻ മമ്മുട്ടി സമ്മ തിക്കുകയും , ആ ആഘോഷം ദുബൈയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റു വാൻ ഹിറ്റ് എഫ്എം തീരുമാനിക്കുകയും ചെയ്തു .

മമ്മുട്ടി ദുബായ് വേൾഡ് ട്രേഡ് സെന്ററിലെ ഹെലിപ്പാഡിൽ നിന്നും ഹെലിദുബായുടെ ഹെലി കോപ്റ്ററിൽ മംസാർ പാർക്കിലെ പതിനായിരക്കണക്കിന് ആരാധകരുടെ ഇടയിൽ ഇറങ്ങുകയും അവിടെനിന്നും ആയിരത്തോളം വാഹനങ്ങളുടെ അകമ്പടിയോടെ ഹയാത്ത് റീജൻസിയിലെ സിനിമാതിയറ്ററിലേക്ക് റോഡ് ഷോ ആയി എത്തുകയും അവിടെ ഏഴ്‌സിനിമകളുടെ പ്രദർശനം ഉത്‌ഘാടനം ചെയുകയും ചെയ്തു .

ലക്ഷക്കണക്കിന് ആരാധകർ മംസാർ മുതൽ ഹയാത്ത് റീജൻസിവരെ തിങ്ങിനിറഞ്ഞ തെരുവോര ങ്ങളെ സാക്ഷിയാക്കി മമ്മുട്ടി ഓപ്പൺ ലിമോസിനിൽ നൂറുകണക്കിന് ഹാർല ഡേവിഡ്സാൻ ബൈ ക്കുകൾക്കൊപ്പം നീങ്ങിയപ്പോൾ ദുബൈയുടെ സിഗ്നലുകൾ ഓഫ് ചെയ്തുകൊണ്ട് ദുബായ് സർ ക്കാരും പോലീസും അദ്ദേഹത്തിന്റെ കോൺവോയിയെ കടത്തിവിടുകയായിരുന്നു .

പിന്നീട് ദുബായിലെ ഗ്രാൻഡ് ഹായത്തിലെ ഡിന്നർ പാർട്ടിയിൽ ദുബായിലെ രാജകുടുംബാംഗ ങ്ങളും പ്രശസ്ത വ്യക്തികളും പങ്കെടുത്തിരുന്നു . അകാലത്തിൽ പൊലിഞ്ഞ ബാലഭാസ്കറിന്റെ ആദ്യ പബ്ലി ക്ക് പെർഫോമൻസ് അവിടെ വെച്ചായിരുന്നു . മമ്മുട്ടിവരെ എഴുന്നേറ്റ് നിന്നുകൊണ്ട് ബാലഭാസ്കറിന്റെ മാസ്മരിക സംഗീതത്തെ ആദരിച്ചു .

ഈ മമ്മുട്ടി ഹിറ്റ് പരേഡ് എന്ന ഇവന്റാണ് ഹിറ്റ് എഫ്‍മ്മിന്റെ ചരിത്രം മാറ്റിയെഴുതിയത് . സാധാരണ ജനങ്ങളിലേക്ക് ഹിറ്റ് എഫ്എം പറന്നിറങ്ങിയത് ഈ ബ്രഹ്മാണ്ഡ പരിപാടിക്ക്ശേഷ മാണ് . സത്താർ അൽ കരന്റെ മനസ്സിൽ ഉദിച്ച ആശയത്തിന് അജിത് മേനോൻ,  മമ്മുട്ടി ഹിറ്റ് പരേഡ് എന്ന പേരിടുകയായിരുന്നു . പിന്നീട് അജിത് മേനോനും സത്താറും ആസിഫും ചേർന്നു കൊണ്ട് തലശ്ശേരിയിലെ മമ്മുട്ടിയുടെ സിനിമാസെറ്റിൽവെച്ചു മമ്മുട്ടി നവംബർ 25 നു വരാമെന്നു സമമതിക്കുകയുമായിരുന്നു .

ഏറ്റവും പ്രത്യേകത എന്നാൽ കോഴിക്കോടുനിന്നും കോച്ചിവഴി വരുന്ന എയർ ഇന്ത്യ വിമാന ത്തിൽ ഫസ്റ്റ് ക്‌ളാസ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെങ്കിലും ഞാൻ ആ വിമാനത്തിൽ വരില്ല എന്നും എങ്ങനെയെങ്കിലും ദുബായിൽ എത്തിക്കോളാം എന്ന് ഉറപ്പുതരികയും ചെയ്തു . മമ്മുട്ടി പറഞ്ഞതുപോലെ തന്നെ ആ വിമാനം അന്നത്തെ ദിവസം ക്യാൻസൽ ചെയുകയും ചെയ്തു .അന്ന് ആ വിമാനത്തെ വിശ്വസിച്ചിരുന്നുവെങ്കിൽ ആ ഇവന്റ് നടക്കില്ലായിരുന്നു . അതുപോലൊരു ഇവന്റ് ദുബായിൽ നടത്തുവാൻ ആർക്കും പിന്നീട് സാധിച്ചിട്ടില്ല എന്ന് വേണം പറയുവാൻ.

രണ്ടാം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി എന്തെങ്കിലും ഒരു ഞെട്ടിക്കൽ പ്രേക്ഷകർക്ക് ആവശ്യമാണെന്ന് മനസ്സിലാക്കിക്കൊണ്ട് അജിത് മേനോൻ ഓരോരോ പദ്ധതികൾ മെനഞ്ഞുകൊ ണ്ടിരുന്നു . ആയിടക്കാണ് അജിത് മേനോൻ സത്താർ അൽ കരനുമായി ബർദുബായിലെ ഊട്ടുപുര യിൽ വെച്ച് കൂടി കാണുകയും ”ഹിറ്റ് ജെറ്റ് ” എന്ന ആശയം രൂപപ്പെടുകയും ചെയ്തു .

ലോക ചരിത്രത്തിൽ ആദ്യമായി ഒരു റേഡിയോ സ്റ്റേഷൻ സ്വന്തമായി വിമാനം ചാർട്ടർ ചെയ്തു കൊണ്ട് നൂറോളം ശ്രോതാക്കളുമായി ഒരു വിനോദ യാത്രക്ക് തീരുമാനിക്കുന്നു . അതിന്റെ ഭാഗ മായി അതിരപ്പിള്ളിയിലെ സിൽവർ സ്റ്റോമിന്റെ മുതലാളി ഷാലിമാർ ഇബ്രാഹിമുമായി സംസാ രിക്കുകയും അദ്ദേഹം നാട്ടിലേക്കുള്ള എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

2006 ജൂൺ 20 നു സമ്മർ ടു മൺസൂൺ എന്ന ഹിറ്റ് ജെറ്റ് ദുബായിൽ നിന്നും പറന്നുയരുകയും വിമാനം ഏകദേശം മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോൾ ഒരു എഞ്ചിന് തകരാർ സംഭവിക്കുകയും ദുബായ് എയർപോർട്ടിൽ എമർജൻസി ലാൻഡ് ചെയുകയും ചെയ്തു . ക്യപ്റ്റൻ നൗഷാദി ന്റെ യും കൂട്ടാളിയുടെയും യഥാസമയത്തുള്ള തീരുമാനംകൊണ്ട് ഒരു വൻ ദുരന്തമാണ് അന്ന് ഒഴിവാ യത് .

ഒരു ദിവസം മുഴുവൻ  വിമാനത്താവളത്തിൽ കഴിച്ചുകൂട്ടിയ എല്ലാവരും വലിയൊരു ദുരന്ത ത്തിൽ നിന്നും രക്ഷപ്പെട്ട സന്തോഷത്തിലായിരുന്നു.ദുബായിലെ മീഡിയ തലത്തിലുള്ള ഒട്ടുമിക്ക ആളുകളും ഇല്ലാതാകുമായിരുന്ന ഒരു ദുർഘട പ്രതിസന്ധിയാണ് തരണം ചെയ്‌തത്‌ .

എന്തൊക്കെ പ്രശ്നങ്ങൾ നേരിട്ടാലും പിന്നീട് ഈ ഹിറ്റ് ജെറ്റ് നടത്തുവാൻ അവിടെ വച്ചുതന്നെ തീരുമാനമെടുക്കുകയിരുന്നു .കുറച്ചുകാലത്തിനു ശേഷം അതെ പരിപാടി വിജയപ്രദമായി നട ത്തുവാൻ സാധിച്ചു എന്നതിലും ഇന്നിപ്പോൾ എല്ലാ വർഷവും വിവിധ രാജ്യങ്ങളിലേക്ക് പറന്നു കൊണ്ടിരിക്കുന്നു . കൂടാതെ മറ്റുള്ള റേഡിയോ സ്റ്റേഷനുകളും ഈ വിമാനയാത്ര പരിപാടി ഭംഗി യായായിനടത്തി കൊണ്ടേയിരിക്കുന്നു .

2009 ജൂൺ മാസത്തിൽ മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിൻറെ മുപ്പത് വർഷങ്ങ ളുടെ ആഘോഷം ലോകം മുഴുവൻ നടന്നതിന്റെ ഭാഗമായി ദുബായിലെ വേൾഡ് ട്രേഡ് സെന്റ റിലും അബുദാബിയിലെ നാഷണൽ തിയറ്ററിലും വെച്ച് നടത്തുവാൻ കഴിഞ്ഞതിൽ ഹിറ്റ് എഫ്  എം  പ്രധാന പങ്ക് വഹിച്ചിരുന്നു . കേരള ക്രിക്കറ്റ് ലീഗ് എന്ന ഒരു സ്പോർട്സ് ഇവന്റു കളും ഹിറ്റ് എഫ്എമ്മിന്റെ നാഴികക്കല്ലുകളായിരുന്നു .

ഓരോരോ അവതാരകരും അവരവരുടെ കഴിവുകൾ അനുസരിച്ചു പല മേഖലകളിലും പ്രിയ ങ്കരമായി മാറുകയായിരുന്നു. നൈല ഉഷ സിനിമയിൽ മുൻനിര നായികയാവുകയും ജനപ്രീതി പിടിച്ചുപ്പറ്റുകയും ചെയ്തു. സലിം അഹമ്മ്ദ് , ആഷിക്ക് അബു , ജോഷി എന്നിവരുടെ ചിത്രങ്ങ ളിൽ മികച്ച റോളുകൾ കൈകാര്യം ചെയ്തു . മിഥുൻ ഫ്‌ളവേഴ്‌സ് കോമഡിഷോയുടെ രാജാവായി മാറിയപ്പോൾ ജോൺ സംവിധാനത്തിലേക്ക് കടക്കുകയും ചെയ്തു .

ഷാബു തിരക്കഥയെഴുത്തിലും സ്വന്തമായി ഹൃസ്വ ചിത്രങ്ങളിലും ശ്രദ്ധിച്ചപ്പോൾ  നിമ്മി പിന്നണി ഗായികയായി . ഓണലൈൻ വാർത്തകളുമായി ഫസലുവും തിളങ്ങിനിൽക്കുന്നു .നിരവധി അവാ ർഡ് ഷോകൾക്കും ഇവന്റുകൾക്കും അവതാരകനായി അർഫാസും സ്ഥലം പിടിച്ചു .

ഓരോരോ സീസണിലും അതാത് ഗാനങ്ങളെ പ്രക്ഷേപണം ചെയ്യുന്നതിൽ മറ്റാരും ശ്രദ്ധിക്കാത്ത ഒരു സൂക്ഷ്മത പരിപാലിക്കുന്നതിൽ ഹിറ്റ് എഫ്എം ശ്രദ്ധിച്ചിരുന്നു . മഴവരുമ്പോൾ മഴപ്പാട്ടു കളും , റമദാനിൽ ഫാസ്റ്റ് അല്ലാത്ത ഗാനങ്ങളും എല്ലാം പ്രക്ഷേപണം ചെയ്യുന്നതിൽ  അജിത്‌ മേനോന്റെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു .

ഏറ്റവും ശ്രദ്ധേയമായ ഒരു സംഭവം 2010 മെയ് 22 നു മംഗലാപുരത്ത് എയർ ഇന്ത്യ വിമാനം വീണ വിവരം അറിഞ്ഞയുടൻ ഗാനങ്ങളും പരസ്യങ്ങളും മാറ്റിവെച്ചുകൊണ്ടു വാർത്തകളും സഹായ ങ്ങളും മാത്രം ചെയ്താൽ മതിയെന്നുള്ള തീരുമാനവും എടുക്കുകയുണ്ടായി . മറ്റൊരു റേഡിയോ സ്റ്റേഷനും ടിവി ചാനലും ചെയുവാൻ മടിക്കുന്ന ഒരു തീരുമാനമായിരുന്നു അത് .

ചിരിച്ചും സന്തോഷിച്ചും വിഷമിച്ചും ഇണങ്ങിയും പിണങ്ങിയും പോകുമ്പോൾ ദുബായ് ബുർ ജ്ഖലീഫയിൽ  ഹിറ്റ് എഫ്എമ്മിന്റെ ലോഗോ പ്രദർശിപ്പിച്ചുകൊണ്ട് ദുബായ് നഗരം മലയാളി കളെ ഒരിക്കൽകൂടി അംഗീകരിക്കുകയായിരുന്നു . ഇന്നിപ്പോൾ പതിനേഴിന്റെ നിറവിൽ ശ്രോ താക്കളെ സന്തോഷിപ്പിക്കുന്ന ഹിറ്റ് എഫ്എമ്മിനും സാരഥികൾക്കും സത്യം ഓൺലൈൻറെ പ്രത്യേക ആശംസകൾ നേരുന്നു .

×