New Update
കുവൈറ്റ് : സെന്റ് തോമസ് പഴയപള്ളി ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം തിരുവോണപുലരി 2023, എന്ന പേരിൽ നടത്തുന്ന ഓണാഘോഷത്തിന്റെ ഫുഡ് കൂപ്പണിന്റെ പ്രകാശന കർമ്മം തിരുവോണ പുലരി:2023 കൺവീനർ മനു മോനച്ചനിൽ നിന്നും ഏറ്റുവാങ്ങി പഴയപള്ളി അഡ്മിനിസ്ട്രേറ്റീവ് വികാരി റവ.ഫാ. ഗിവർഗീസ് ജോൺസൺ നിർവ്വഹിച്ചു.
Advertisment
ആദ്യവില്പനയുടെ ഉദ്ഘാടനം യുവജനപ്രസ്ഥാനം ട്രഷറർ മിന്റോ വർഗീസ് ഇടവക ട്രഷറർ എ.അലക്സാണ്ടർ എബ്രഹാം ജോണിനു നല്കി നിർവഹിച്ചു.
സെൻ്റ്.പോൾസ് ദേവാലയത്തിൽ നടന്ന ചടങ്ങിൽ ഇടവക സെക്രട്ടറി കെ. ജോൺസൺ,യുവജനപ്രസ്ഥാനം വൈസ് പ്രസിഡന്റ് കെ.സി ബിജു,സെക്രട്ടറി റോണി ജോൺ, തിരുവോണപുലരി ജോയിന്റ് കൺവീനർ ജിതിൻ എം. ജോർജ് തിരുവോണപുലരി കമ്മറ്റി അംഗങ്ങളായ അരുൺ തോമസ്, റെജി കുഞ്ഞ് കുഞ്ഞ്, അജു വർഗീസ്, ബൈജു എബ്രഹാം എന്നിവർ സന്നിഹിതരായിരുന്നു.