/sathyam/media/post_attachments/cgN9hQ5w79n2OnCdlYPF.jpg)
കോങ്ങാട്: പഞ്ചായത്തിലെ കൊവിഡ് രോഗബാധയില്‍ നിന്നും മുക്തരായ ആളുകളുടെ വീടുകള്‍ വൈറ്റ് ഗാര്‍ഡ് സംഘം അണുവിമുക്തമാക്കി. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ട്രിപ്പിള്‍ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയ പഞ്ചായത്താണ് കോങ്ങാട്.
മലപ്പുറം ജില്ലയിലെ ആലിപ്പറമ്പ് പഞ്ചായത്ത് വൈറ്റ്ഗാര്‍ഡ് സംഘമാണ് കോങ്ങാട്ടെ കൊവിഡ് രോഗികളുടെ വീടുകളില്‍ അണുനശീകരണം നടത്തിയത്. 30 വീടുകള്‍ അണുനശീകരണം നടത്തിയ സംഘം കൊവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ബോധവത്ക്കരണവും നടത്തിയാണ് മടങ്ങുന്നത്.
ആലിപ്പറമ്പ് പഞ്ചായത്തില്‍ വാര്‍ഡ് തലത്തില്‍ തുടങ്ങിയ സേവനം, കൊവിഡ് വ്യാപനം രൂക്ഷമാകുകയും അതുമായി ബന്ധപ്പെട്ട ജനങ്ങളുടെ പ്രയാസങ്ങള്‍ വര്‍ധിക്കുകയും ചെയ്തതോടെ ജില്ലയിലുടനീളവും ഇപ്പോള്‍ ജില്ലയുടെ പുറത്തേക്കും വ്യാപിപ്പിച്ചിരിക്കുകയാണെന്ന് സേവനപ്രവര്‍ത്തകര്‍ വ്യക്തമാക്കി.
കൊവിഡ് മുക്തര്‍ക്ക് ആയുര്‍വേദ വകുപ്പ് നല്‍കുന്ന മരുന്നുകള്‍, അലോപ്പതി മരുന്നുകള്‍, കൊവിഡിനെ പ്രതിരോധിക്കാനാവുന്ന പാരമ്പര്യപ്രതിരോധമാര്‍ഗങ്ങള്‍ എന്നിവയെക്കുറിച്ച് ബോധവത്കരണം സംഘം നടത്തുന്നുണ്ട്.
പൊതുപ്രവര്‍ത്തകനും ഗ്രാമപഞ്ചായത്തംഗവുമായ കെ.ടി അഫ്‌സല്‍, അന്‍സാഫ് കരിമ്പനക്കല്‍, ഷബീര്‍മാസ്റ്റര്‍ കണ്ടപ്പാടി എന്നിവരാണ് വൈറ്റ്ഗാര്‍ഡിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.