ഹോണ്ട ബിഗ് വിങ് ഷോറൂം തിരൂരിലും

ന്യൂസ് ബ്യൂറോ, മലപ്പുറം
Thursday, March 4, 2021

തിരൂര്‍: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബിഗ് വിങ് ഷോറൂം തിരൂരിലും ആരംഭിച്ചു. തിരുരില്‍ താനൂര്‍ റോഡില്‍ എഎം ഹോണ്ടയ്ക്കു സമീപം പോക്കയില്‍ ബസാറിലാണ് പുതിയ ഷോറൂം.

ഹോണ്ട ബിഗ് വിങ് ഷോറൂം വ്യാപിപ്പിക്കുന്നതിലാണ് ശ്രദ്ധയെന്നും ഉപഭോക്താവിന് പുതിയൊരു അനുഭവം പകരുമെന്നും തിരൂരിലെ ഈ പുതിയ പ്രീമിയം ഔട്ട്ലെറ്റിലൂടെ ഹോണ്ട മോട്ടോര്‍സൈക്കിളുകള്‍ ഉപഭോക്താക്കളിലേക്ക് കൂടുതല്‍ അടുപ്പിച്ച് ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ അവരിലേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദ്വീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഹോണ്ട ബിഗ്വിങ് ഔട്ട്ലെറ്റുകളുടെ എണ്ണം 50ലെത്തും.വലിയ മെട്രോകളില്‍ ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റീട്ടെയില്‍ ഫോര്‍മാറ്റിനെ നയിക്കുന്നത് ബിഗ്വിങ് ടോപ്ലൈനാണ്. ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ റേഞ്ചുകളെല്ലാം ഷോറൂമിലുണ്ടാകും. സിബി350 ആര്‍എസ്, ഹൈനെസ് സിബി 350, സിബിആര്‍1000 ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000 ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, ആഫ്രിക്ക ട്വിന്‍ തുടങ്ങിയ മോഡലുകള്‍ ആരാധരെ ആകര്‍ഷിക്കുന്നു.

കറുപ്പിലും വെളുപ്പിലുമുള്ള മോണോക്രോമാറ്റിക് തീമില്‍ ബിഗ്വിങ് വാഹനങ്ങള്‍ മുഴുവന്‍ പ്രൗഡിയോടെ പ്രദര്‍ശിപ്പിക്കുന്നു. ഉപഭോക്താക്കളുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കാന്‍ പരിശീലനം നേടിയ പ്രൊഫഷണലുകളുണ്ട്. വെബ്സൈറ്റിലൂടെ ഓണ്‍ലൈന്‍ ബുക്കിങും ലഭ്യമാണ്.

 

×