അമ്പതിലധികം ബിഗ്‌വിങ് ഷോറൂമുകളുമായി ഹോണ്ട

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, March 28, 2021

കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യയുടെ ബിഗ്‌വിങ് ഷോറൂം കഴിഞ്ഞ വര്‍ഷം ഗുര്‍ഗാവില്‍ ബിഗവിങ് ടോപ് ലൈന്‍ ഉദ്ഘാടനം ചെയ്തുകൊണ്ടാണ് ഹോണ്ട ടൂ വീലേഴ്‌സ് ഇന്ത്യ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബിസിനസിന് അടിത്തറ സ്ഥാപിച്ചത്.

സാമ്പത്തിക വര്‍ഷം അവസാനത്തോടെ ഹോണ്ട ബിഗ്‌വിങ് ഔട്ട്‌ലെറ്റുകളുടെ എണ്ണം അന്‍പതിലെത്തും. കേരളത്തില്‍ കൊല്ലം, തിരുവന്തപുരം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ ഇതിനകം തന്നെ ഹോണ്ട ബിഗ്‌വിങ് ഔട്ട്‌ലെറ്റുകള്‍ ആരംഭിച്ചു.

ബിഗ്‌വിങ് ഷോറൂം ഔട്ട്‌ലെറ്റിലൂടെ ഹോണ്ട ഉപഭോക്താക്കളിലേക്ക് ഇടത്തരം റേഞ്ചിലുള്ള പ്രീമിയം മോട്ടോര്‍സൈക്കിളുകള്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ യാദവീന്ദര്‍ സിങ് ഗുലേരിയ പറഞ്ഞു.

ഹോണ്ടയുടെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ റേഞ്ചുകളെല്ലാം ഷോറൂമിലുണ്ടാകും. സിബി 350 ആര്‍എസ്, ഹൈനസ് സിബി 350, സിബി 500 എക്‌സ്, സിബിആര്‍1000 ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ്, സിബിആര്‍1000 ആര്‍ആര്‍-ആര്‍ ഫയര്‍ബ്ലേഡ് എസ്പി, അഡ്വഞ്ചര്‍ ടൂറര്‍ ആഫ്രിക്ക ട്വിന്‍ അഡ്വഞ്ചര്‍ സ്‌പോര്‍ട്‌സ് തുടങ്ങിയ മോഡലുകള്‍ ഹോണ്ടയുടെ ഇടത്തരം മോട്ടോര്‍ സൈക്കിള്‍ ആരാധരെ ആകര്‍ഷിക്കാനുണ്ടാകും.

×