New Update
/sathyam/media/post_attachments/5Qif5GZLGyZthRyme9to.jpg)
കാസർഗോഡ് ജാതകം ചേരാത്തതിനെ തുടർന്ന് വിവാഹം മുടങ്ങിതോടെ യുവതി ജീവനൊടുക്കി. ചെമ്മനാട് സ്വദേശിനി മല്ലികയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഗുരുതരാവസ്ഥയിൽ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഇന്നലെയാണ് മരിച്ചത്.
Advertisment
ജാതകം ചേരാത്തതിനെ തുടർന്ന് പ്രണയത്തിലായിരുന്ന കുമ്പള സ്വദേശിയുമായുള്ള വിവാഹത്തിന് ബന്ധുക്കൾ തടസം നിന്നിരുന്നു. ഇതേ തുടർന്നാണ് മല്ലിക ജൂൺ ഒന്നിന് വിഷം കഴിച്ചത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബദിയടുക്കയിലെ ബന്ധു വീട്ടിൽ സംസ്കരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us