ജിദ്ദ: കൊണ്ടോട്ടി ഇ.എം.ഇ.എ ഹെയർ സെക്കണ്ടറി സ്കൂൾ ജിദ്ദയിലെ പൂർവ്വ വിദ്യാർഥി സംഘടനയയായ ‘ഹോസ’യുടെ ആഭിമുഖ്യത്തിൽ "ഹോസ നൈറ്റ് 2019" എന്ന പേരിൽ കുടുംബ സംഗമം സംഘടിപ്പിക്കാൻ തീരുമാനിച്ചു. ഏപ്രിൽ 18ന് വ്യാഴം രാത്രി 7 മുതൽ നടക്കുന്ന സംഗമം രാവിലെ വരെ നീണ്ട് നിൽക്കും. ജിദ്ദയിലെ പ്രമുഖകലാകാന്മാർ പങ്കെടുക്കുന്ന കലാപരിപാടികളും ഗാനമേളയും പരിപാടിയിൽ അരങ്ങേറും.
/sathyam/media/post_attachments/A57KMkHo5nZZAhxgPCkD.jpg)
ഇ.എം.ഇ.എ ‘ഹോസ’ എക്സിക്യൂട്ടീവ് യോഗത്തിൽ കബീർ നീറാട് സംസാരിക്കുന്നു
എക്്സിക്യൂട്ടീവ് യോഗത്തിൽ കബീർ നീറാട് അധ്യക്ഷത വഹിച്ചു. പ്രസിഡൻറ് ജംഷാദ് ഷാനു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഷാഹിദ് കളപ്പുറത്ത് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ ഇർഷാദ്, അഫ്്സൽ ഐക്കരപ്പടി, സിറാജുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. ട്രഷറർ നൗഷാദ് ബാവ നന്ദി പറഞ്ഞു.