ജിദ്ദ: : കുണ്ടോട്ടി ഇ എം ഇ എ ഹയർസെക്കണ്ടറി സ്‌കൂൾ പൂർവ്വ വിദ്യാർത്ഥികളുടെ ജിദ്ദയിലെ സംഘടനയായ ഹോസ ജിദ്ദ "നദിയൊരു ശില്പി" പാഠ മാതൃക നിർമിച്ച് മാതൃസ്ഥാപനത്തിന് സമ്മാനിച്ചു. ഹോസയുടെ ആഭിമുഖ്യത്തിൽ സ്‌കൂളിൽ നടന്നു വരുന്ന സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായിട്ടായിരുന്നു ഒമ്പതാം ക്ലാസ് ജിയോഗ്രഫിയിലെ "നദിയൊരു ശില്പി" എന്ന പാഠത്തിന്റെ മോഡൽ നിർമിച്ചു സ്‌കൂളിന് സമർപ്പിച്ചത്.
/sathyam/media/post_attachments/yWhk6uPZbjYdtRgtUUX9.jpg)
സമർപ്പണോദ്ഘാടനം പ്രിൻസിപ്പൽ അബ്ദുൽ റസാക്ക് നിർവ്വഹിച്ചു . പിടിഎ പ്രസിഡന്റ് ബഷീർ മേച്ചീരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ പിടി ഇസ്മായിൽ ,ബഷീർ തൊട്ടിയൻ ,ഹോസ ജിദ്ദ ഭാരവാഹികളായ കബീർ നീറാട് , ഷാഹിദ് കളപ്പുറത്ത് , ഇർഷാദ് മേലങ്ങാടി , ഷാജി തുറക്കൽ എന്നിവർ സംബന്ധിച്ചു .
/sathyam/media/post_attachments/dztioCdiTNlXGbCJJ2LF.jpg)