/sathyam/media/post_attachments/7ROqSAiJinzIpffAsbmm.jpg)
പാലാ: കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് 2007 ബാച്ച് എം.ബി.ബി.എസ് അലുംനി അസോസിയേഷൻ്റെ നേതൃത്വത്തിൽ പാല ജനറൽ ആശുപത്രി ഐസിയുവിലേക്ക് പേഷ്യൻ്റ് മോണിറ്ററുകൾ സംഭാവന നൽകി.
തങ്ങളുടെ ബാച്ചിൽ നിന്നും 2013ൽ അകാലത്തിൽ മരണപ്പെട്ട പ്രിയ സഹപാഠികളായിരുന്ന ഡോ.ജോസഫ് ജോർജ്, ഡോഃ കെ.സി.അനീഷ് കുമാർ, ഡോ.ആൻ്റോ .സി .ജയിംസ്, ഡോ.രതീഷ് കുമാർ എന്നിവരുടെ ഓർമ്മക്കായി എല്ലാ വർഷവും നടത്തി വരുന്ന സ്മൃതി യുടെ ഭാഗമായി ആണ് ഒരുലക്ഷം രൂപ വില വരുന്ന മോണിറ്ററുകൾ ഇവർ നൽകിയത്.
മററ് ആശുപത്രികൾക്കും ഇവർ സഹായം നൽകുന്നുണ്ട്. ഒരു വിനോദയാത്രയിലാണ് ഇവർ അപകടത്തിൽപ്പെട്ട് മരണപ്പെട്ടത്. 2007 ബാച്ച് മെഡിക്കൽ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഡോ.ജിതിൻ ടി. ജോസഫ്, ഡോ. പ്രവീൺ വി.മേനോൻ, ഡോ. എബ്രാഹം നിബി ഫ്രാൻസിസ് എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജന് ഉപകരണങ്ങൾ കൈമാറിയത്.
കോവിഡ് ചികിത്സാ ആശുപത്രി ആയ പാല ജനറൽ ആശുപത്രിയിലെ ഐസിയു രോഗികൾക്ക് വളരെ പ്രയോജനം ചെയ്യുന്നതാണ് ഈ ഉപകരണങ്ങൾ എന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us