/sathyam/media/post_attachments/HnSB5qRmpaSHNYCmFhj5.jpg)
പാലക്കാട്: ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുടേയും സിംഗപ്പൂർ റെഡ്ക്രോസ് സൊസൈറ്റിയുടേയും സഹകരണത്തോടെ പാലക്കാട് ജില്ലാ ഘടകത്തിൻ്റെ ആഭിമുഖ്യത്തിൽ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് പത്തുലക്ഷത്തോളം വിലവരുന്ന ആൽഫ വെൻ്റിലേറ്ററും കോൺസന്‍ട്രേറ്ററും നൽകി.
റെഡ് ക്രോസ് സൊസൈറ്റി ജില്ല ചെയർമാൻ യൂ. കൈലാസ് മണി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം.പി.ഉപകരണങ്ങൾ സമർപ്പിച്ചു. ജില്ല ആശുപത്രി ഡെ: സൂപ്രണ്ട് ഡോ: സി.എ.നാസർ, ഡോ: ശ്രീറാം ശങ്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു.
ജില്ല സെക്രട്ടറി ഡി വനരാജൻ, നഗരസഭ സ്ഥിരം സമിതി അദ്ധ്യക്ഷ പ്രമീള ശശീധരൻ, വി.പ്രതീഷ്;എ.അരുൺ എന്നിവർ സംസാരിച്ചു.