കുവൈറ്റില്‍ കെട്ടിടം തകര്‍ന്നു; മൂന്നംഗ കുടുംബത്തെ രക്ഷിച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Monday, April 19, 2021

കുവൈറ്റ് സിറ്റി: റുമൈത്തിയയില്‍ തകര്‍ന്നുവീണ കെട്ടിടത്തില്‍ നിന്ന് മൂന്നംഗ കുടുംബത്തെ രക്ഷിച്ചു. അപകടം നടന്നയുടനെ സംഭവസ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സാണ് ഇവരെ രക്ഷിച്ചത്. ഉടന്‍ തന്നെ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിര്‍മ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാന്‍ കാരണം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

×