സാനിറ്റൈസർ പൊട്ടിത്തെറിച്ചു വീട്ടമ്മയ്ക്കു ഗുരുതര പരുക്ക്

author-image
പി പി ചെറിയാന്‍
Updated On
New Update

റൗണ്ട്റോക്ക് (ഓസ്റ്റിൻ) ∙ വീട്ടിൽ സൂക്ഷിച്ചിരുന്ന സാനിറ്റൈസർ പൊട്ടിതെറിച്ചു തീപിടിച്ചതിനെ തുടർന്നു ഗുരുതര പരിക്കുകളോടെ ഓസ്റ്റിൻ റൗണ്ട് റോക്കിൽ നിന്നുള്ള വീട്ടമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisment

publive-image

ഞായറാഴ്ചയായിരുന്നു സംഭവം. ഒരു മെഴുകുതിരി കത്തിക്കുന്നതിന് ശ്രമിച്ചപ്പോഴായിരുന്നു സമീപത്തിരുന്ന സാനിറ്റൈസർ ബോട്ടിലിനു തീ പിടിക്കുകയും പൊട്ടിതെറിക്കുകയും ചെയ്തതെന്ന് കേറ്റ വൈസ് പറഞ്ഞു. ഇതേസമയം വീട്ടിലുണ്ടായിരുന്ന മക്കൾ ഓടിരക്ഷപ്പെട്ടതിനാൽ അവർക്കു പരുക്കേറ്റില്ല.

റൗണ്ട്റോക്ക് പൊലീസ് സംഭവത്തെ കുറിച്ചു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കടകളിൽ നിന്നും ലഭിക്കുന്ന സാനിറ്റൈസർ പരിശോധിച്ചു നോക്കി മാത്രമേ വാങ്ങാവൂ.

അതുപോലെ സാനിറ്റൈസറിനു സമീപത്തു നിന്നു ഒരു കാരണവശാലും തീ കത്തിക്കുന്നതിനു ശ്രമിക്കരുതെന്നും ആശുപത്രിയിൽ കഴിയുന്ന കേറ്റ പറഞ്ഞു. നിലവാരം കുറഞ്ഞ സാനിറ്റൈസർ വാങ്ങുന്നത് ഒഴിവാക്കണമെന്നും ഇവർ പറയുന്നു.

house wife injury
Advertisment