മരമുത്തശ്ശിയുടെ മൃതാവശിഷ്ടം അനാഥമായി കിടക്കുന്നു !

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

മലമ്പുഴ: ഏറെ കാലം മലമ്പുഴ കാർ പാർക്കിലെത്തുന്നവർക്ക് തണലും ഓകസിജനുമടങ്ങിയ ശുദ്ധവായുവും കാറ്റും നൽകിയിരുന്ന ആൽ മുത്തശ്ശിയുടെ അവശിഷ്ടമാണ് അനാഥമായി കിടക്കുന്നത്.

ഏകദേശം നൂറു വർഷത്തിലധികം പഴക്കമുണ്ടായിരുന്നതായി പറയുന്ന ആൽമരം മുറിച്ചു മാറ്റിയിട്ട് മാസങ്ങൾ ഏറെയായി. കാലപ്പഴക്കം മൂലം കൊമ്പുകൾക്ക് കേടു സംഭവിച്ച് പല തവണ കൊമ്പൊടിഞ്ഞു വീണിരുന്നതിനെ തുടർന്നാണ് അധികൃതർ ആൽമരം മുറിക്കാനുള്ള നടപടികളെടുത്തത്.

കാർ പാർക്കിങ്ങ് പ്രദേശമായതിനാൽ വിനോദസഞ്ചാരികളുടേതടക്കം ഒട്ടേറെ വാഹനങ്ങൾ പാർക്ക് ചെയ്യൂന്നത് ഇവിടെയാണ്. മാത്രമല്ല ഒട്ടേറെ കടകളും കംഫർട്ട് സ്റ്റേഷനും ഈ ആൽമര ചുവട്ടിലായിരുന്നു.

മരം മുറിക്കാൻ ലേലത്തിലെടുത്തവർ മുറിച്ചെടുത്തപ്പോൾ ഉദ്ദേശിച്ചത്ര നല്ലമരം കിട്ടിയില്ലത്രെ. ഉള്ളിൽ ചിതൽ തിന്നു നീണ്ട പോടുകൾ വീണ മരക്കൊമ്പുകൾ ആയതിനാൽ പണംനഷ്ടമായ സാഹചര്യത്തിൽ ആൽമരത്തിൻ്റെ കടക്കുറ്റി മുറിച്ചു കൊണ്ടുപോകുന്നതിന് ഇനിയും പണം നഷ്ടപ്പെടുമെന്നതിനാൽ ഉപേഷിച്ചു പോയതാണെന്നാണ് അറിയാൻ കഴിഞ്ഞതെന്ന് പരിസരത്തെ കച്ചവടക്കാർ പറഞ്ഞു.

മര പൊത്തുകളിൽ ഇഴജന്തുക്കൾ തമ്പടിക്കാൻ തുടങ്ങിയാൽ വിനോദസഞ്ചാരികളടക്കം പ്രദേശങ്ങളിൽ നടക്കുന്നവർക്ക് സർപ്പ ദംശനം വരെ ഏൽക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ എത്രയും വേഗം ഈ മരത്തടി പ്രദേശത്തു നിന്നും മാറ്റണമെന്ന ആവശ്യം ശക്തമായി രിക്കയാണ്.

palakkad news
Advertisment