സർക്കാരിലേക്ക് കിട്ടുന്ന നികുതി വെട്ടിക്കാൻ ചെക്ക് പോസ്റ്റുകളിൽ വ്യാപകമായ അഴിമതി നടക്കുന്നു - ഹ്യൂമന്‍ റൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.കെ അബ്ദുൾ റഹ്മാൻ

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: സർക്കാരിലേക്ക് കിട്ടുന്ന നികുതി വെട്ടിക്കാൻ ചെക്ക് പോസ്റ്റുകളിൽ വ്യാപകമായ അഴിമതി നടക്കുകയാണെന്ന് ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.കെ അബ്ദുൾ റഹ്മാൻ.

വാളയാർ ഒരു വശത്ത് പോലീസ് പെറ്റിയിടച്ച് ജനങ്ങളെ ദുരിതത്തിലാക്കുമ്പോഴാണ് ചെക്ക് പോസ്റ്റുകളിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് നടക്കുന്നതെന്നും അബ്ദുൾ റഹ്മാൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ഏജൻ്റ്മാരെ ഇടനിലക്കാരാക്കിയാണ് ചെക്ക് പോസ്റ്റുകളിൽ നികുതി വെട്ടിപ്പ് നടത്തുന്നത് ' വെട്ടിപ്പ് നടത്തുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് രാഷ്ട്രീയ നേതൃത്വവും ഭരണകൂടവും സ്വീകരിക്കുന്നത്. അമിതഭാരം കയറ്റി വരുന്ന വാഹനങ്ങളിൽ നിന്ന് പിഴ ഈടാക്കുന്നതിന് പകരം നിശ്ചിത തുക വാങ്ങി കടത്തിവിടുകയാണ്.

ചെക്ക് പോസ്റ്റ് പരിസരത്തും ഓഫീസുകളിലും ശാസ്ത്രീയ സംവിധാനമില്ലാത്തതാണ് വെട്ടിപ്പ് നടത്താൻ ഇടയാക്കുന്നത്. സർക്കാരിലേക്ക് ലഭിക്കേണ്ട ലക്ഷക്കണക്കിന്ന് തുകയാണ് നികുതി വെട്ടിപ്പിലൂടെ ഇല്ലാതാവുന്നത്. വെട്ടിപ്പുകൾ സംബന്ധിച്ച നിരവധി വാർത്തകൾ പുറത്തു വന്നിട്ടും സർക്കാർ ശകതമായ നടപടി സ്വീകരിക്കുന്നില്ല. ഇതിനെതിരെ സമരം സംഘടിപ്പിക്കുമെന്നും അബു താഹിർ പറഞ്ഞു. സംഘടനാ ഭാരവാഹികളായ എ രാജേഷ് ആലത്തൂർ, സ്വർണ്ണകുമാരി കൊടുവായൂർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

palakkad news
Advertisment