നടത്തിക്കൊണ്ടുപോകാൻ സാമ്പത്തിക സ്ഥിതിയില്ല; അമേരിക്കയിൽ നൂറു വര്‍ഷം പഴക്കമുള്ള കാത്തലിക്ക് ചര്‍ച്ച് അടച്ചുപൂട്ടുന്നു

New Update

publive-image

ഷിക്കാഗോ : നൂറു വര്‍ഷത്തെ പാരമ്പര്യമുള്ള ബ്രോണ്‍സ് വില്ലിയിലെ കോര്‍പസ് ക്രിസ്റ്റി കാത്തലിക്ക് ചര്‍ച്ച് അടച്ചുപൂട്ടുന്നു. ചര്‍ച്ച് എന്നു പറയുന്നതു ഒരു കെട്ടിടമല്ല. അവിടെ ആരാധനക്കെത്തുന്നവരുടെ മനസ്സാണെന്ന് എഴുപത്തിമൂന്നുവര്‍ഷമായി ഈ ദേവാലയത്തില്‍ ആരാധനയ്‌ക്കെത്തുന്ന കേയ്റ്റി വില്യംസ് ഹാല്‍ പറയുന്നു.

Advertisment

ഞങ്ങള്‍ ഈ ദേവാലയം സ്ഥിരമായി അടക്കുന്നുവെന്നതു യാഥാര്‍ഥ്യമാണെങ്കിലും, ഇത്രയും വലിയ കെട്ടിടത്തില്‍ കൂടി വരുന്നവരില്‍ ഭൂരിഭാഗവും മുതിര്‍ന്നവരാണ്. അവര്‍ക്ക് ഇതു നടത്തികൊണ്ടു പോകുന്നതിനുള്ള സാമ്പത്തിക സ്ഥിതി ഇല്ല. എന്നാല്‍ ആ പ്രദേശത്തെ ഈ ദേവാലയം ഉള്‍പ്പെടെ നാലു ദേവാലയങ്ങള്‍ ചേര്‍ന്ന് പുതിയൊരു ആരാധനാ കേന്ദ്രം തുറന്നിട്ടുണ്ട്. 'ഔര്‍ ലാഡി ഓഫ് ആഫ്രിക്ക്' എന്നതാണ് പുതിയ ദേവാലയത്തിനു നല്‍കിയിരിക്കുന്ന പേര്. കോര്‍പസ് ക്രിസ്റ്റി സൗത്ത് സൈഡിലെ നാലു ദേവാലയങ്ങളില്‍ ആരാധനയ്‌ക്കെത്തിയിരുന്നവര്‍ ഇവിടെയാണ് ഐക്യത്തിന്റെ സന്തോഷം അനുഭവിക്കുവാന്‍ പോകുന്നത് ചര്‍ച്ച് ഹിസ്റ്റോറിയന്‍ ലാറി കോപ് പറഞ്ഞു.

മനോഹരമായ കാലാരൂപങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന ഈ ദേവാലയം പാന്‍ഡമിക്ക് കാലഘട്ടത്തില്‍ ക്രെഡിറ്റ് യൂണിയനായാണ് പ്രവര്‍ത്തിച്ചിരുന്നത്.നിരവധി പേരുടെ മാമോദീസാ, ആദ്യ കുര്‍ബാന, വിവാഹം എന്നിവക്ക് സാക്ഷ്യം വഹിച്ച ദേവാലയം അടച്ചിടേണ്ടി വന്നതില്‍ ഖേദമുണ്ട് എന്നാല്‍ ബ്ലാക്ക് കമ്മ്യൂണിറ്റിയില്‍ മറ്റൊരു കാത്തലിക്ക് ചര്‍ച്ച് എല്ലാവര്‍ക്കും ഒരുമിച്ചാരാധിക്കാന്‍, നിർമ്മിക്കാൻ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യം ഉണ്ടെന്നും എല്ലാവരും അഭിപ്രായപ്പെട്ടു.

Advertisment