New Update
പാലക്കാട് കല്ലടിക്കോട് ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചുങ്കം സ്വദേശിനി ശാന്തയാണ് ഭര്‍ത്താവ് ചന്ദ്രനെ (58) വിറക് കൊള്ളി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
ഇന്നുച്ചയോടെയായിരുന്നു സംഭവം. ശാന്തയും ചന്ദ്രനും തമ്മില്‍ ഏറെ നാളുകളായ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. കല്ലടിക്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us