Advertisment

ജന്മനാ ഹൃദ്രോഗ ബാധിതരായ കുട്ടികള്‍ക്ക് 'ജീവന്‍ സമ്മാനിച്ച്' ആദ്യ ഹൈബ്രിഡ് ഗോള്‍ഫ് ടൂര്‍ണമെന്റ്

New Update

publive-image

Advertisment

കൊച്ചി: ന്യൂഡല്‍ഹി: ജന്മനാല്‍ ഹൃദ്‌രോഗ ബാധിതരായ പാവപ്പെട്ട കുട്ടികളുടെ ചികില്‍സയ്ക്കു ധനശേഖരണാര്‍ത്ഥം ദക്ഷിണ ഡല്‍ഹിയിലെ റോട്ടറി ക്ലബ് (ആര്‍സിഡിഎസ്) 2021 മാര്‍ച്ചില്‍ സംഘടിപ്പിച്ച 12 ദിവസത്തെ വാര്‍ഷിക രാജ്യാന്തര ഹൈബ്രിഡ് ഗോള്‍ഫ് ടൂര്‍ണമെന്റിന് ആഗോള തലത്തില്‍ മികച്ച പ്രതികരണം ലഭിച്ചു.

ജന്മനാ ഹൃദ്രോഗമുള്ള പാവപ്പെട്ട കുട്ടികള്‍ക്ക് ''ജീവന്റെ സമ്മാനം'' (ഗിഫ്റ്റ് ഓഫ് ലൈഫ്) നല്‍കാന്‍ വേണ്ട തുക സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പത്ത് വര്‍ഷത്തെ പരിപാടിയിലെ ആദ്യത്തെ ഹൈബ്രിഡ് ഗോള്‍ഫ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ജീവന്‍ തന്നെ അപകടത്തിലാകുന്ന സ്ഥിതിയിലുള്ള ഈ കുട്ടികള്‍ക്ക് ചികില്‍സയ്ക്കുള്ള പണം കണ്ടെത്താന്‍ സാധിക്കാതെ ജീവന്‍ നഷ്ടപ്പെടുന്നു.

മല്‍സരത്തിന്റെ നൂതന ഘടന തന്നെ ആഗോള തലത്തില്‍ ശ്രദ്ധ നേടി. ലോകമെമ്പാടു നിന്നുമുള്ള ഗോള്‍ഫര്‍മാര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുകയും കാരുണ്യ പൂര്‍വ്വം സംഭാവനയും നല്‍കി. പ്രശസ്തരായ പലരെയും ഈ ദൗത്യം ആകര്‍ഷിച്ചു. ഇന്ത്യയുടെ 'ഡ്രീം ഗേള്‍' ആയ ഹേമ മാലിനിയും പിന്തുണയുമായി എത്തി, മഹത്തായ ദൗത്യത്തിനായി സംഭാവന ചെയ്തു.

രാജ്യാന്തര തലത്തിലുള്ള ഗോള്‍ഫര്‍മാര്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഏപ്രില്‍ 14ന് ഡല്‍ഹി ഗോള്‍ഫ് ക്ലബില്‍ ഉദ്ഘാടനം ചെയ്തു. ക്രിക്കറ്റ് ഇതിഹാസം പത്മഭൂഷണ്‍ കപില്‍ ദേവും ആര്‍സിഡിഎസ് സീനിയര്‍ ഉദ്യോഗസ്ഥരും പ്രമുഖ ഗോള്‍ഫര്‍മാരും ചടങ്ങില്‍ പങ്കെടുത്തു.

ഏപ്രില്‍ 14 മുതല്‍ മെയ് 25വരെയായിരുന്നു ടൂര്‍ണമെന്റ്. പങ്കെടുക്കുന്നവര്‍, അവര്‍ക്ക് ഇഷ്ടപ്പെട്ട ഗോള്‍ഫ് കോഴ്‌സില്‍ കളിച്ച് സ്‌കോറുകള്‍ സമര്‍പ്പിക്കുന്നതായിരുന്നു രീതി. രണ്ടാം കോവിഡ് തരംഗത്തിനിടയിലായിരുന്നിട്ടും ജീവന്‍ സമ്മാനിക്കാനുള്ള സമൂഹത്തിന്റെ ആവേശത്തിന് കുറവൊന്നും ഉണ്ടായിരുന്നില്ല.

പരീക്ഷണ കാലത്തും ആര്‍സിഡിഎസ് ടീമും സഹകാരികളും കഠിന പ്രയത്‌നത്തില്‍ ഏര്‍പ്പെട്ടു. ഡിഎല്‍എഫിന്റെ കെ.പി.സിങ്, ഗോള്‍ഫ് താരങ്ങളായ മാനവ് ജെയിനി, വാണി കപൂര്‍, അസീസ് അലുവാലിയ തുടങ്ങിയവരും വജയ് ലോകപള്ളി, റോബിന്‍ ബസെറ്റോ എന്നിവരും ദൗത്യത്തില്‍ പങ്കാളികളായി. രാജ്യാന്തര തലത്തില്‍ നിന്നും ടൂര്‍ണമെന്റിന് മികച്ച പിന്തുണ അറിയിച്ചിട്ടുണ്ട്.

പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള ജന്മന ഹൃദ്‌രോഗ ബാധിതരായ കുട്ടികളെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെ റോട്ടറി ക്ലബിന്റെ നേതൃത്വത്തിലുള്ള രാജ്യാന്തര പരിപാടിയാണ് ഗിഫ്റ്റ് ഓഫ് ലൈഫെന്നും കൃത്യസമയത്ത് ശരിയായ ചികില്‍സ ലഭിക്കാതെ ഇവര്‍ പലപ്പോഴും മരണത്തിന് കീഴടങ്ങുന്നുവെന്നും കുരുന്നുകള്‍ക്ക് ജീവന്‍ സമ്മാനിക്കുന്നതിനായി കാരുണ്യ ഹൃദയമുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് ക്ലബ് നടത്തിയ എളിയ ശ്രമമാണ് രാജ്യാന്തര ഹൈബ്രിഡ് ഗോള്‍ഫ് ടൂര്‍ണമെന്റെന്നും ഇത്തരത്തിലൊന്ന് ആദ്യമാണെന്നും ടൂര്‍ണമെന്റിന്റെ വിജയത്തില്‍ സന്തോഷമുണ്ടെന്നും ലഭിച്ച ഫണ്ട് 15ലധികം കുട്ടികളുടെ ശസ്ത്രക്രിയകള്‍ക്കായി ഉപയോഗിക്കാന്‍ സാധിക്കുമെന്നും ആര്‍സിഡിഎസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ പറഞ്ഞു.

മനുഷ്യത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഒരുമയുടെ സഹായത്തെയും സേവനത്തെയും കുറിച്ചും പകര്‍ച്ചവ്യാധി ഒരിക്കല്‍ കൂടി നമ്മെ പഠിപ്പിച്ചുവെന്നും രോഗബാധിതനായ ഒരു കുട്ടിക്ക് കുഞ്ഞ് ജീവന്‍ സമ്മാനിക്കുന്നതിനേക്കാള്‍ മഹത്വമുള്ള സേവനമൊന്നും ഇല്ലെന്ന് ഉറപ്പാണെന്നും ഡല്‍ഹി റോട്ടറി ക്ലബ് ഈ ദൗത്യത്തിനായി പ്രതിജ്ഞാബദ്ധമാണെന്നും 10 വര്‍ഷത്തെ പരിപാടിയുടെ രണ്ടാം സീസണായുള്ള ആലോചനകള്‍ ആരംഭിച്ചെന്നും 2022 ഫെബ്രുവരിയിലേക്കാണ് പ്ലാന്‍ ചെയ്തിരിക്കുന്നതെന്നും ആര്‍സിഡിഎസ് നിയുക്ത പ്രസിഡന്റ് അനില്‍ അഗര്‍വാള്‍ പറഞ്ഞു.

കണ്ടെയിനര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഡിഎല്‍എഫ്, ഡീബീയേഴ്‌സ്, കോസ്‌മോസ്, ശക്തി പുള്ളീസ് തുടങ്ങിയ സ്ഥാപനങ്ങള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്. ചൈല്‍ഡ് ഹാര്‍ട്ട് ഫൗണ്ടേഷന്‍, ഫോര്‍എവര്‍മാര്‍ക്ക്, സാഗ്ഫര്‍, ക്വിക്ക് റിലേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ്, എസ്എല്‍ഡബ്ല്യു ഗോള്‍ഫ് മാനേജ്‌മെന്റ് തുടങ്ങിയവരുടെ പിന്തുണയാണ് പരിപാടിയെ വിജയിപ്പിച്ചത്.

ഇന്ത്യയില്‍ മാത്രം മൂന്നു ലക്ഷത്തോളം കുട്ടികളാണ് ഹൃദ്‌രോഗവുമായി ജനിക്കുന്നത്. ഇതില്‍ 25 ശതമാനം മാത്രമാണ് ഒരു വയസിന് അപ്പുറം ജീവിക്കുന്നത്. ഇതേക്കുറിച്ചുള്ള അറിവില്ലായ്മയും മെഡിക്കല്‍ സൗകര്യങ്ങള്‍ കുറവായതും സ്ഥിതി കൂടുതല്‍ വഷളാക്കുന്നു.

ഇതെല്ലാം ചേരുമ്പോള്‍ ഇത്തരം രോഗ ബാധിതരായ കുട്ടികള്‍ക്ക് ഏറ്റവും അത്യാവശ്യമായ ചികില്‍സ അപ്രാപ്യമാകുന്നു. ജീവന്‍ നഷ്ടപ്പെടുന്നതിനു വരെ കാരണവുമാകുന്നു.

kochi news
Advertisment