യു പി യിലെ വാരണാസിയില്‍ നടപ്പിലാക്കുന്ന മാര്‍ഗ് വികാസ് പ്രജക്ട് 2 ന്റെ ഭാഗമായി കൊച്ചി കപ്പല്‍ശാല ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബോട്ടുകള്‍ നിര്‍മിക്കുന്നു

New Update

publive-image

യു പി ; രാജ്യത്തെ ആത്മീയ നഗരമെന്നു അറിയപ്പെടുന്ന യു പി യിലെ വാരണാസിയില്‍ നടപ്പിലാക്കുന്ന മാര്‍ഗ് വികാസ് പ്രജക്ട് 2 ന്റെ ഭാഗമായി കൊച്ചി കപ്പല്‍ശാല ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ ബോട്ടുകളും ഇലട്രിക് ഹൈ ബ്രിഡ് ബോട്ടുകളും നിര്‍മ്മിച്ച് നല്‍കുന്നു.
കേന്ദ്ര തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയത്തിന് കീഴിലെ ഇന്ത്യന്‍ വാട്ടേഴ്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ (ഐ ഡബ്ലിയു എ ഐ ) യും കൊച്ചി കപ്പല്‍ ശാലയും തമ്മില്‍ വാരണാസിയില്‍ നടന്ന ജലപാത ഉച്ചകോടിയില്‍ ഇതുസംബന്ധിച്ച ധാരണ പാത്രത്തില്‍ ഒപ്പുവച്ചു.

Advertisment

ഉള്‍നാടന്‍ ജലഗതാഗതം ചെലവ് കുറഞ്ഞതും പരിസ്ഥിതി സൗഹൃദവുമാക്കി മാറ്റുന്നതിന്റെ ഭാഗമായി ഐ ഡബ്ലിയു എ ഐ ഗംഗ നദിക്കരയില്‍ 250 കിലോമീറ്റര്‍ ദൂരത്തിലുള്ള 62 ചെറിയ കമ്മ്യുണിറ്റി ജട്ടികളുടെ വികസനവും നവീകരണവും നടത്തുന്നതിനൊപ്പമാണു ഒരു സീറോ എമിഷന്‍ ഹൈഡ്രജന്‍ ഫ്യുവല്‍ സെല്‍ വെസ്സലും 4 ഇലട്രിക് ഹൈ ബ്രിഡ് ബോട്ടുകളും വാങ്ങുന്നത്. ബോട്ടുകളുടെ രൂപകല്‍പനയിലും വികസനത്തിലും പൂനയിലെ കെപിഐടി യുടെ സഹകരണത്തോടെയായിരിക്കും നിര്‍മ്മാണം.

രൂപകല്‍പനയില്‍ ഇന്ത്യന്‍ രജിസ്റ്റര്‍ ഓഫ് ഷിപ്പിംഗിന്റെ മാനദണ്ഡങ്ങള്‍ പാലിക്കും. സീറോ എമിഷന്‍ വാട്ടര്‍ ടാക്‌സി, 100 യാത്രക്കാര്‍ക്കുള്ള എയര്‍കണ്ടീഷന്‍ ചെയ്ത ഇരിപ്പിടം, നദീജലത്തില്‍ ഹൃസ്വദൂരം സുഖമായി യാത്ര ചെയ്യാവുന്ന രൂപകല്‍പന, യാത്രയില്‍ പുറം കാഴ്ചകള്‍ ആസ്വദിക്കാനാകുന്ന വിശാലമായ ജനലുകള്‍ തുടങ്ങിയ നിരവധി പ്രത്യേകതകളുണ്ട് ഈ ചെറു ബോട്ടുകള്‍ക്ക്.

പദ്ധതിയുടെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ദേശിയ ജലപാതകളിലെ മലിനീകരണ തോത് ഗണ്യമായി കുറയ്ക്കുന്നതിന് ചരക്ക് കപ്പലുകള്‍, ചെറുബോട്ടുകള്‍ എന്നിവയില്‍ ഈ സാങ്കേതിക വിദ്യ ഉപയോഗിക്കാനും ഐ ഡബ്ലിയു എ ഐ തിരുമാനിച്ചിട്ടുണ്ട്. 50 പേര്‍ക്ക് യാത്ര ചെയ്യാവുന്ന 8 ഹൈബ്രൈഡ് ഇലട്രിക് വെസ്സല്‍സിന്റെ നിര്‍മാണത്തിനുള്ള മറ്റൊരു ധാരണാപത്രത്തിലും ഇതോടൊപ്പം കൊച്ചി കപ്പല്‍ശാല ഒപ്പ് വച്ചു. ഇതിനായി 130 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചു

Advertisment