/sathyam/media/post_attachments/hfXw1lKZWCAiCWstC5KT.jpg)
പാലക്കാട്: സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തിയുടെ നിര്‍മാതാക്കളായ എന്‍.രംഗറാവു ആന്‍ഡ് സണ്‍സ്, ആയുഷ് സര്‍ട്ടിഫിക്കറ്റോടുകൂടിയ ആയുര്‍വേദിക് ഹാന്‍ഡ് സാനിറ്റൈസര്‍, മള്‍ട്ടി ഡിസിന്‍ഫെക്ടന്റ് സ്പ്രേ എന്നിവ വിപണിയില്‍ എത്തിച്ചു.
കോവിഡ് 19 വൈറസിന്റെ വ്യാപനം ശക്തമായി ചെറുക്കാന്‍ ശേഷിയുള്ള പുതിയ ശുചിത്വ പരിപാലന ഉല്പന്നങ്ങള്‍ ഹീലിങ്ങ് ടച്ച് ബ്രാന്‍ഡിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ചെറുനാരങ്ങ സത്ത് ചേര്‍ത്ത് നിര്‍മിച്ചിരിക്കുന്ന സാനിറ്റൈസര്‍, ചര്‍മ്മത്തിന് മൃദുത്വം നല്‍കുന്നതോടൊപ്പം 99.9 ശതമാനം സംരക്ഷണവും നല്‍കുന്നു. ഹീലിങ്ങ് ടച്ച് സര്‍ഫസ് ഡിസിന്‍ഫെക്ടന്റ് സ്‌പ്രേ, ഏതു പ്രതലത്തില്‍ നിന്നുള്ള അണുക്കളെയും ഉന്മൂലനം ചെയ്യുന്നു.
ആയുഷ് സര്‍ട്ടിഫിക്കേഷനോടു കൂടിയ ഹീലിങ്ങ് ടച്ച് ഹാന്‍ഡ് സാനിറ്റൈസറില്‍ 70 ശതമാനം ആല്‍ക്കഹോളും പ്രകൃതിദത്ത നാരങ്ങാ നീരും സമ്പുഷ്ട വൈറ്റമിന്‍ സിയും അടങ്ങിയിരിക്കുന്നു. ദ്രാവകരൂപത്തിലും ജെല്‍രൂപത്തിലും100 മിലി, 250 മിലി, 500 മിലി കുപ്പികളില്‍ ലഭ്യം.
ഗവണ്‍മെന്റിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് എല്ലാവരും വാക്‌സിനേഷന്‍ എടുക്കണമെന്ന് റിപ്പിള്‍ ഫ്രാഗ്രന്‍സസ് മാനേജിംഗ് ഡയറക്ടര്‍ കിരണ്‍ രംഗ അഭ്യര്‍ത്ഥിച്ചു. പൊതുജനങ്ങളുടെ ശുചിത്വപരിപാലന അവബോധം വര്‍ധിച്ചുവരുന്ന സാഹചര്യമാണ് ഇന്ന് ഉള്ളതെന്ന് കിരണ്‍ രംഗ അഭിപ്രായപ്പെട്ടു.
കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, യുപി, എന്‍സിആര്‍, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലും പുതിയ ഉല്പന്നങ്ങള്‍ ലഭ്യമാണ്. ഹീലിങ്ങ് ടച്ച് മള്‍ട്ടി സര്‍ഫസ് ഡിസിന്‍ഫെക്ടന്റ് സ്പ്രേ തറ വൃത്തിയാക്കുന്നതോടൊപ്പം സുഗന്ധവും തറകള്‍ക്ക് തിളക്കവും നല്‍കുന്നു.
വാതില്‍പ്പിടികള്‍, കാര്‍ ഹാന്‍ഡിലുകള്‍, സീറ്റുകള്‍, താക്കോല്‍ കൂട്ടം, ജിം ഉപകരണങ്ങള്‍ തുടങ്ങി വൈറസും ബാക്ടീരിയകളും തങ്ങാന്‍ സാധ്യത ഉള്ള എല്ലായിടത്തും സ്പ്രേ ഉപയോഗിക്കാം.
ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്ടും ആയുഷ് മാനദണ്ഡങ്ങളും പാലിച്ചാണ് പുതിയ ഉല്പന്നങ്ങള്‍ നിര്‍മ്മിച്ചിട്ടുള്ളത്. സൈക്കിള്‍ പ്യുവര്‍ അഗര്‍ബത്തി ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ചന്ദനതിരിയാണ്.