Advertisment

ഐ20-യുടെ പുതിയ പതിപ്പിനായുള്ള കാത്തിരിപ്പ് നീളുന്നു 

author-image
സത്യം ഡെസ്ക്
New Update
ഹ്യുണ്ടായിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ഐ20-യുടെ പുതിയ പതിപ്പിനായുള്ള കാത്തിരിപ്പ് ഏതാനും മാസങ്ങൾ കൂടി നീണ്ടേക്കും. ജൂൺ മാസം നിരത്തുകളിലെത്തുമെന്ന് അറിയിച്ചിരുന്ന പുതിയ ഐ20 യുടെ വരവ് സെപ്റ്റംബറിലേക്ക് നീട്ടിയതായി ഓട്ടോമൊബൈൽ പോർട്ടലായ ഇന്ത്യ കാർ ന്യൂസ് റിപ്പോർട്ട് ചെയ്തു.
publive-imagepublive-image

ജനീവ ഓട്ടോഷോയിൽ പ്രദർശിപ്പിക്കാനിരുന്ന മോഡലിന്റെ ചിത്രങ്ങളിലൂടെയാണ് ഐ20 മുഖം മിനുക്കുന്ന കാര്യം പുറത്താകുന്നത്. മുൻ മോഡലിനെ പൂർണമായും ഉടച്ചുവാർത്ത ഡിസൈനിലാണ് ഐ20യുടെ മൂന്നാം വരവ്. അതേസമയം, ഹ്യുണ്ടായി വിദേശത്ത് ഇറക്കിയിട്ടുള്ള ഐ30യുമായി സാമ്യവും പുതിയ മോഡലിനുണ്ട്.അലോയി വീൽ, ആംഗുലർ എൽഇഡി ഹെഡ്ലൈറ്റ്, വിൻഡോയിലൂടെ നീളുന്ന ക്രോം റണ്ണിങ്ങ് സ്ട്രിപ്പ് എന്നീ ഫീച്ചറുകളാണ് മൂന്നാം തലമുറ ഐ20ക്ക് അഗ്രസീവ് ലൂക്ക് നൽകുന്നത്. ഗ്രില്ല് എന്ന ഭാഗം പൂർണമായും നീക്കി വലിയഎയർഡാം നൽകിയത് മുൻവശത്തിന് കൂടുതൽ പ്രീമിയം ലുക്ക് നൽകുന്നു.

മൂന്നാം തലമുറ ഐ20യിൽ കൂടുതൽ എൻജിൻ ഓപ്ഷൻ ഒരുങ്ങുന്നുവെന്നതാണ് മറ്റൊരു പ്രത്യേകത. 1.2 ലിറ്റർ പെട്രോൾ എൻജിൻ, നിയോസിൽ നൽകിയിട്ടുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോമാറ്റിക്, മാനുവൽ ട്രാൻസ്മിഷനുകൾ തുടർന്നും എത്തിയേക്കും.

CAR automobile
Advertisment