ഐ. സി. എഫ് ദമാം സെൻട്രൽ സാന്ത്വനം കിറ്റുകൾ വിതരണം ചെയ്തു

New Update

ദമാം : കോവിഡ് -19 വ്യാപനം തടയുന്നതിന്റെ മുൻകരുതൽ നടപടികളുടെ ഭാഗമായി 24 മണിക്കൂർ കർഫ്യു പ്രഖ്യാപിച്ചതോടെ തൊഴിൽ മേഖല അടച്ചതോടെ ദുരിതത്തിലായവരെ കണ്ടെത്തി ഐ.സി.എഫ് ദമാം സെൻട്രൽ സ്വാന്തനം സമിതി ഒരു മാസത്തേക്ക് ആവശ്യമായ ഭക്ഷ്യ കിറ്റുകൾ റൂമുകളിൽ എത്തിച്ചു നൽകിയത് നിരവധി പേർക്ക് അനുഗ്രഹമായി.

Advertisment

publive-image

ആദ്യ ഘട്ടത്തിൽ ദമാം സെൻട്രൽ പരിധിയിലെ സെക്ടർ -യൂണിറ്റ് കമ്മിറ്റികളാണ് ഗുണഭോക്താക്കളെ കണ്ടെത്തിയത് , അരി, പഞ്ചസാര , പയറുവർഗ്ഗങ്ങൾ , ഉപ്പ് ,റവ , അച്ചാർ പച്ചക്കറികളുമാണ് ഓരോ സാന്ത്വനം കിറ്റുകളിലും നൽകിയത് , ബാച്ചിലേഴ്‌സിനും , ഫാമിലികൾക്കും കിറ്റുകൾ പ്രത്യേകം പാക്കുകളിലായാണ് ഒരുക്കിയിരുന്നത്,

വരും ദിവസങ്ങളിൽ കൂടുതൽ അർഹരായവരെ കണ്ടെത്തി സാന്ത്വനം കിറ്റുകൾ എത്തിച്ചു നൽകുമെന്ന് സെൻട്രൽ പ്രസിഡന്റ് അബ്ദുൽ സമദ് മുസ്ല്യാർ , ആക്ടിങ് ജനറൽ സെക്രട്ടറി റാഷിദ് കോഴിക്കോട് ,വെൽഫെയർ പ്രസിഡണ്ട് ശംസുദ്ധീൻ സഅദി , സർവ്വീസ് സെക്രട്ടറി മുഹമ്മെദ് റഫീഖ് ചെമ്പോത്തറ,വെൽഫയർ സെക്രട്ടറി അബ്‌ദുൾ മജീദ് ചങ്ങനാശ്ശേരി എന്നിവർ അറിയിച്ചു

Advertisment