സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
ചെന്നൈ: ഐ ലീഗ് കിരീടം ചെന്നൈ സിറ്റി എഫ്‌സിക്ക്. തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മിനര്‍വ പഞ്ചാബിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ചെന്നൈ കിരീടം നേടിയത്. ഐലീഗില്‍ ചെന്നൈ സിറ്റിയുടെ കന്നിക്കിരീടമാണ്.
Advertisment
20 കളികളില്‍ 13 ജയമടക്കം 43 പോയിന്റാണ് ചെന്നൈ സിറ്റിക്കുള്ളത്. മറ്റൊരു മത്സരത്തില്‍ ഗോകുലം കേരളയെ തോല്‍പിച്ചെങ്കിലും(21) ഈസ്റ്റ് ബംഗാളിന് രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 42 പോയിന്റാണ് ഈസ്റ്റ് ബംഗാളിന് ഉള്ളത്.