കുവൈറ്റ് : ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഈദ് ഓണാഘോഷം സംഘടിപ്പിച്ചു . സെപ്തംബര് 6 നു ഫിന്റാസ് കോ ഓപ്പറേറ്റീവ് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ആഘോഷ പരിപാടികൾ ബെഹറിൻ എക്സ്ചേഞ്ച് (BEC) ജനറൽ മാനേജർ മാത്യു വർഗീസ് ഉൽഘാടനം ചെയ്തു .
ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഈദ് -ഓണാഘോഷം ബെഹറിൻ എക്സ്ചേഞ്ച് (BEC) ജനറൽ മാനേജർ മാത്യു വർഗീസ് ഉൽഘാടനം ചെയ്യുന്നു
അസോസിയേഷൻ പ്രസിഡന്റ് തോമസ് വേഴാമ്പശ്ശേരിൽ അധ്യക്ഷത വഹിച്ച പൊതു സമ്മേളനത്തിൽ പ്രോഗ്രാം കൺവീനർ ഐവി അലക്സ് , വിമൻസ് ഫോറം ചെയർ പേഴ്സൺ ലാൻസി ബാബു ,വൈസ് പ്രസിഡന്റ് ബാബു സെബാസ്റ്റ്യൻ ,ഉപദേശക സമിതി ചെയർമാൻ പ്രീത് ജോസ് , തൃശൂർ അസോസിയേഷൻ പ്രസിഡന്റ് മണിക്കുട്ടൻ എടക്കാട്ട് , എസ് എം സി എ പ്രസിഡന്റ് തോമസ് കുരുവിള , വയനാട് അസോസിയേഷൻ പ്രസിഡന്റ് മുബാറക് കാംബ്രത്ത്,
/sathyam/media/post_attachments/jjaOyMRo2bIOARHlI9tt.jpg)
സാംസ്കാരിക സമ്മേളനത്തില്‍ നിന്ന്
കണ്ണൂർ എക്സ് പാട്രിയേറ്റ് അസോസിയേഷൻ പ്രസിഡന്റ് ഷെറിൻ മാത്യു ,ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ സെക്രട്ടറി തോമസ് പള്ളിക്കൽ,കോഴിക്കോട് അസോസിയേഷൻ (KDNA) പ്രതിനിധി കൃഷ്ണൻ കടലുണ്ടി , ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ് വർഗീസ് പുതുക്കുളങ്ങര, കോട്ടയം അസോസി യേഷൻ രക്ഷാധികാരി ബിനോയ് സെബാസ്റ്റ്യൻ. തുടങ്ങിയവർ സംസാരിച്ചു. ജോൺസി ബിനോ അവതാരികയായ ചടങ്ങിൽ ജനറൽ സെക്രട്ടറി ജോബിൻസ് ജോസഫ് സ്വാഗതവും ട്രെഷറർ സിജു എം ചാക്കോ നന്ദിയും പറഞ്ഞു.
/sathyam/media/post_attachments/bCIrmkYXG1eZGba9u3op.jpg)
മലയാളി തനിമയില്‍ കുവൈറ്റ് മലയാളി മങ്കകള്‍
അംഗങ്ങൾ അവതരിപ്പിച്ച ഘോഷയാത്ര ,താലപ്പൊലി , സിബി ജോണിന്റെയും ജോബിയുടെയും നേതൃത്വത്തിലുള്ള സ്കിറ്റ്, വിമൻസ് ഫോറം സംഘടിപ്പിച്ച തിരുവാതിര, അനുശ്രീ ബിനു വിന്റെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ഡാൻസ് ,
/sathyam/media/post_attachments/DcrEUqdCezRDIpbGhjWp.jpg)
കലാപരിപാടികളില്‍ നിന്ന്
/sathyam/media/post_attachments/3ju4qMEYZm4U7rbKPUuI.jpg)
ഇടുക്കി അസോസിയേഷൻ കുവൈറ്റ് പ്രവര്‍ത്തകര്‍ മാവേലിയെ ആനയിച്ച് കൊണ്ടുവരുന്നു
വള്ളം കളി , ഓണപ്പാട്ട് എന്നിവയോടൊപ്പം പ്രണവം ഗ്രൂപ്പ് അവതരിപ്പിച്ച ഒപ്പന,കരയാട്ടം , മിനു ജോൺസൺ , മരിയ ജോജി എന്നിവ രോടൊപ്പം കുവൈറ്റ് മെലഡീസ് അവതരിപ്പിച്ച ചെണ്ടമേളം ,ഗാനമേള തുടങ്ങിയ കലാപരിപാടികൾ ആഘോഷങ്ങൾക്ക് മാറ്റു കൂട്ടി ,
/sathyam/media/post_attachments/QQMbfsxXiOckfz1JyL4V.jpg)
ഇടുക്കി അസോസിയേഷൻ കുവൈറ്റ് ഒരുക്കിയ ഓണ പൂക്കളം .
നൗഷാദ് ഖുറാൻ പാരായണം നടത്തി .ഐവി അലക്സ് ,ജിജി മാത്യു , ബിനോ ജോസഫ് ,ബൈജു പോൾ ,ലാൻസി ബാബു,ബിജു പി ആന്റോ, എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു .ബിനു പി ഡി യുടെ നേതൃത്വത്തിൽ മനോഹരമായ അത്തപ്പൂക്കളവും ഒരുക്കി.
/sathyam/media/post_attachments/UHTaJiBarc6AbG8UJ7T9.jpg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us