ഒരു അട്ടിമറിയും നടന്നില്ല ! സിംബാബ്‌വെയെ അടിച്ചു പരത്തി വെസ്റ്റ് ഇൻഡീസ്, ജയം 107 റണ്‍സിന്

New Update
347835

മുംബൈ: ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പർ എട്ടിൽ വെസ്റ്റ് ഇൻഡീസിന് തകർപ്പൻ ജയം. സിംബാബ്‌വെയെ 107 റണ്‍സിനാണ് വിൻഡീസ് കീഴടക്കിയത്.

Advertisment

വിൻഡീസ് ഉയർത്തിയ 255 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെ 17.4 ഓവറിൽ 147 റണ്‍സിന് ഓൾഔട്ടായി. വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ സിംബാബ്‌വെയ്ക്ക് തുടക്കം മുതൽ കണക്കുകൾ പിഴച്ചു. 2.4 ഓവറിൽ 20 റണ്‍സിന് മൂന്ന് മുൻനിര വിക്കറ്റകളാണ് നഷ്ടമായത്. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി വിൻഡീസ് സിംബാബ്‌വെയെ വരിഞ്ഞുമുറുക്കി.

സിംബാബ്‌വെ നിരയിൽ നാല് പേർ പൂജ്യത്തിന് മടങ്ങിയപ്പോൾ അഞ്ച് പേർക്ക് മാത്രമാണ് രണ്ടക്കം കാണാൻ കഴിഞ്ഞത്. തദിവാനഷെ മരുമണി-15, ഡിയോണ്‍ മിയേഴ്സ്-28, സിക്കന്ദർ റാസ-27, ടോണി മുൻയോംഗ-14, ബ്രാഡ് ഇവാൻസ്-43 എന്നിവരാണ് രണ്ടക്കം കടന്നത്. ബ്രാഡ് ഇവാൻസ് 21 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും നേടി.

ഗുഡകേഷ് മോട്ടിയുടെയും അകേൽ ഹൊസൈന്‍റെയും തകർപ്പൻ പ്രകടനമാണ് സിംബാബ്‌വെയെ തകർത്തത്. മോട്ടി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഹൊസൈൻ മൂന്ന് വിക്കറ്റും മാത്യു ഫോർഡ് രണ്ട് വിക്കറ്റും നേടി.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റ് ചെ​യ്ത വി​ൻ​ഡീ​സ് 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റി​ന് 254 റ​ൺ​സാണ് അടിച്ചെടുത്തത്. ഷിം​റോ​ൺ ഹി​റ്റ്‌​മ​യ​ർ (34 പ​ന്തി​ൽ 85), റോ​വ്മാ​ൻ പ​വ​ൽ (35 പ​ന്തി​ൽ 59) എ​ന്നി​വ​രു​ടെ അ​തി​വേ​ഗ അ​ർ​ധ സെ​ഞ്ചു​റി​ക​ളാ​ണ് വി​ൻ​ഡീ​സി​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്. ലോ​ക​ക​പ്പി​ൽ മി​ന്നും ഫോം ​തു​ട​രു​ന്ന ഹി​റ്റ്മ​യ​ർ ഏ​ഴ് വീ​തം ഫോ​റും സി​ക്സും പ​റ​ത്തി​യാ​ണ് 85 റ​ൺ​സ് നേ​ടി​യ​ത്.

19 പ​ന്തി​ൽ അ​ർ​ധ സെ​ഞ്ചു​റി നേ​ടി​യ ഹി​റ്റ്മ​യ​ർ വി​ൻ​ഡീ​സ് താ​ര​ത്തി​ന്‍റെ ഏ​റ്റ​വും വേ​ഗ​മേ​റി​യ അ​ർ​ധ സെ​ഞ്ചു​റി​യും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചു. പ​വ​ൽ നാ​ല് വീ​തം ഫോ​റും സി​ക്സും നേ​ടി​യാ​ണ് അ​ർ​ധ സെ​ഞ്ചു​റി പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ഇ​രു​വ​രും മൂ​ന്നാം വി​ക്ക​റ്റി​ൽ 122 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി. 13 പ​ന്തി​ൽ 31 റ​ൺ​സ് നേ​ടി​യ ഷ​ർ​ഫെ​യ്ൻ റൂ​ത​ർ​ഫോ​ഡും 10 പ​ന്തി​ൽ 21 റ​ൺ​സ് നേ​ടി​യ റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡും ചേ​ർ​ന്നാ​ണ് വി​ൻ​ഡീ​സ് സ്കോ​ർ 250 ക​ട​ത്തി​യ​ത്.

19 സിക്സറുകളാണ് വിൻഡീസ് ബാറ്റർമാർ നേടിയത്. ട്വന്‍റി-20 ലോകകപ്പിൽ ഒരു ടീം നേടുന്ന രണ്ടാമത്തെ വലിയ സ്കോറാണ് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ പിറന്നത്.

സിം​ബാ​ബ്‌​വെ​യ്ക്കാ​യി ബ്ലെ​സിം​ഗ് മു​സ​ർ​ബാ​നി, റി​ച്ചാ​ർ​ഡ് എ​ൻ​ഗ​റാ​വ എ​ന്നി​വ​ർ ര​ണ്ട് വീ​തം വി​ക്ക​റ്റു​ക​ൾ നേ​ടി.

Advertisment