ട്വന്റി-20 ലോകകപ്പ്: സൂപ്പർ എട്ട് പോരാട്ടത്തിൽ കിവീസിന് തകർപ്പൻ ജയം,  ശ്രീലങ്ക സെമി കാണാതെ പുറത്ത്

New Update
1772040342

കൊളംബോ: ഐസിസി ട്വന്‍റി-20 ക്രിക്കറ്റ് ലോകകപ്പിൽനിന്നും ശ്രീലങ്ക പുറത്ത്. സൂപ്പർ എട്ട് പോരാട്ടത്തിൽ ന്യൂസലൻഡിനോട് പരാജയപ്പെട്ടതോടെയാണ് ശ്രീലങ്ക സെമി കാണാതെ പുറത്തായത്.

Advertisment

61 റണ്‍സിനായിരുന്നു ന്യൂസിലൻഡിന്‍റെ ജയം. ജയത്തോടെ ന്യൂസിലൻഡ് സെമി സാധ്യത സജീവമാക്കി. രണ്ട് മത്സരങ്ങളിൽനിന്നും മൂന്ന് പോയിന്‍റുമായി ഗ്രൂപ്പ്-2ൽ രണ്ടാം സ്ഥാനത്താണ് കിവീസ്.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡ് 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 168 റണ്‍സെടുത്തു. ക്യാപ്റ്റൻ മിച്ചൽ സാന്‍റ്നറുടെ തകർപ്പൻ പ്രകടനമാണ് ന്യൂസിലൻഡിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്. 26 പന്തിൽ നാല് സിക്സും രണ്ട് ഫോറും ഉൾപ്പെടെ സാന്‍റ്നർ 47 റണ്‍സെടുത്തു.

ഫിൻ അലൻ 23 റണ്‍സും രച്ചിൻ രവീന്ദ്ര 32 റണ്‍സും നേടി. ഗ്ലെൻ ഫിലിപ്സ് 18 റണ്‍സെടുത്തു. കോൾ മക്‌കോഞ്ചി പുറത്താകാതെ 23 പന്തിൽ 31 റണ്‍സെടുത്തു. ശ്രീലങ്കയ്ക്കായി ദുഷ്മന്ത ചമീരയും മഹീഷ് തീക്ഷണയും മൂന്ന് വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തിൽ 107 റണ്‍സ് മാത്രമാണ് നേടാനായത്. 31 റണ്‍സെടുത്ത കമിന്ദു മെൻഡിസാണ് ശ്രീലങ്കൻ നിരയിൽ ടോപ് സ്കോറർ. ദുനിത് വെല്ലലഗെ 29 റണ്‍സ് നേടി. കുശാൽ മെൻഡിസ് 11 റണ്‍സും പവൻ രത്നായകെ 10 റണ്‍സുമെടുത്തു. മറ്റാരും രണ്ടക്കം കടന്നില്ല.

ന്യൂസിലൻഡിനായി രച്ചിൻ രവീന്ദ്ര നാല് വിക്കറ്റ് വീത്തി.

Advertisment