/sathyam/media/media_files/2026/02/27/1772214406-2026-02-27-23-35-54.jpg)
കൊ​ളം​ബോ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലെ നി​ർ​ണാ​യ മ​ത്സ​ര​ത്തി​ൽ ന്യൂ​സി​ല​ൻ​ഡി​നെ​തി​രേ ഇം​ഗ്ല​ണ്ട് ജ​യം പൊ​രു​തി നേ​ടി. ഇം​ഗ്ല​ണ്ടി​ന്‍റെ ജ​യ​ത്തോ​ടെ പാ​ക്കി​സ്ഥാ​ൻ ടൂ​ർ​ണ​മെ​ന്‍റി​ൽ നി​ല​നി​ന്നു. കി​വീ​സ് ഉ​യ​ർ​ത്തി​യ 160 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് മൂ​ന്ന് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കേ മ​റി​ക​ട​ന്നു.
വി​ൽ ജാ​ക്സി​ന്‍റെ ഓ​ൾ​റൗ​ണ്ട് പ്ര​ക​ട​ന​മാ​ണ് ഇം​ഗ്ല​ണ്ട് ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. 18 പ​ന്തി​ൽ 32 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന ജാ​ക്സ് കി​വീ​സ് ഇ​ന്നിം​ഗ്സി​ൽ ര​ണ്ട് വി​ക്ക​റ്റു​ക​ളും സ്വ​ന്തം പേ​രി​ൽ കു​റി​ച്ചി​രു​ന്നു. ജാ​ക്സി​നൊ​പ്പം ഓ​ൾ​റൗ​ണ്ട​ർ റെ​ഹാ​ൻ അ​ഹ​മ്മ​ദ് ഏ​ഴ് പ​ന്തി​ൽ 19 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു.
ടോം ​ബാ​ന്‍റ​ൺ (33), ക്യാ​പ്റ്റ​ന് ഹാ​രി ബ്രൂ​ക് (26), ജേ​ക്ക​ബ് ബേ​ഥ​ൽ (21) എ​ന്നി​വ​രും തി​ള​ങ്ങി​യ​താ​ണ് ഇം​ഗ്ലീ​ഷ് ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്. ജാ​ക്സാ​ണ് ക​ളി​യി​ലെ താ​രം.
നേ​ര​ത്തെ ആ​ദ്യം ബാ​റ്റ് ചെ​യ്ത കീ​വി​സ് ഏ​ഴ് വി​ക്ക​റ്റി​നാ​ണ് 159 റ​ൺ​സി​ലെ​ത്തി​യ​ത്. ഗ്ലെ​ൻ ഫി​ലി​പ്സ് (39), ടിം ​സി​ഫേ​ർ​ട്ട് (35) എ​ന്നി​വ​രാ​ണ് കി​വീ​സ് നി​ര​യി​ലെ ടോ​പ്പ് സ്കോ​റ​ർ​മാ​ർ. സ്പി​ന്ന​ർ​മാ​ർ ക​ളം​വാ​ണ മ​ത്സ​ര​ത്തി​ൽ ഇം​ഗ്ലീ​ഷ് സ്പി​ന്ന​ർ​മാ​ർ ഏ​ഴ് വി​ക്ക​റ്റു​ക​ൾ നേ​ടി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us