ബാബരി മസ്ജിദ് കേസ് വിധി മതനിരപേക്ഷതക്കേറ്റ തിരിച്ചടി : ഐ.സി.എഫ് ദമാം.

New Update

ദമാം : ബാബരി മസ്ജിദ് തകര്‍ത്ത കേസിലെ മുഴുവൻ പ്രതികളെയും വെറുതെ വിട്ട കോടതി വിധി മതനിരപേക്ഷതക്കേറ്റ കടുത്ത തിരിച്ചടിയാണെന്ന് ഐസിഎഫ് ദമാം സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു ,നീതിപീഠത്തിൽ പ്രതീക്ഷ അർപ്പിച്ച ജനാധിപത്യ വിശ്വാസികളിൽ കടുത്ത നിരാശയാണ് വിധിയിലൂടെ നൽകിയിരിക്കുന്നത്

Advertisment

publive-image

ബാബരി മസ്ജിദ് തകർത്ത സംഭവത്തിൽ മുൻപ്രധാന മന്ത്രിയായിരുന്ന നരസിംഹ റാവുവിന്റെ കാലത്ത് അന്വേഷണ കമ്മീഷനായി നിയോഗിച്ച ജസ്റ്റിസ് ലിബര്‍ഹാന്‍ കമ്മീഷൻ നീണ്ട പതിനേഴ് വർഷത്തിന് ശേഷം 2009ലായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് സർക്കാരിന് സമർപ്പിച്ചത്,കോടതി വിധി പ്രഹസനമാണെന്ന കമ്മീഷന്റെ വിലയിരുത്തലുകളും ഇതോടാപ്പം ചേർത്ത് വായിക്കേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു, യോഗത്തിൽ അബ്ദുസമദ് മുസ്ല്യാർ കുളപ്പാടം അധ്യക്ഷത വഹിച്ചു,റാഷിദ് കോഴിക്കോട് സ്വാഗതവും , മുനീർ തോട്ടട നന്ദിയും പറഞ്ഞു

Advertisment