/sathyam/media/post_attachments/4EObDvKgSY7Z1hYonIkx.jpg)
കുവൈത്ത് : ദേശീയ ദിനത്തോടനുബന്ധിച്ച് ഐ സി എഫ് സംഘടിപ്പിച്ച രക്ത ദാന പരിപാദിയിൽ നിരവധി പേർ പങ്കെടുത്തു. ഐ സി എഫ് സർവീസ് സമിതിയുടെ കീഴിലുള്ള സഫ് വ വളണ്ടിയേഴ്സ് വിംഗാണ് പരിപാടി സംഘടിപ്പിച്ചത്.
/sathyam/media/post_attachments/oXWPAUAJOLGYYYmLcxC8.jpg)
ജാബ്രിയ ബ്ലഡ് ബാങ്കിലായിരുന്നു രക്ത ദാന സംവിധാനമൊരുക്കിയത്. ഐ സി എഫ് നാഷണൽ നാഷണൽ പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി , വെൽഫയർ സെക്രട്ടറി അബൂ മുഹമ്മദ് , സേവന കാര്യ സമിതി സെക്രട്ടറി സമീർ മുസ്ല്യാർ , സഫ് വ വളണ്ടിയേഴ്സ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
കോവിഡ് പശ്ചാതലത്തിൽ രക്ത ബാങ്കിലേക്ക് കൂടുതലായി രക്തമാവശ്യമുണ്ടെന്ന ബോധ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.