ഐ.സി.എഫ് പ്രവാസി സഭകൾക്ക് വെള്ളിയാഴ്ച്ച തുടക്കമാവും

New Update

ദമാം :പുതിയ കാലത്തെ വെല്ലുവിളികളിൽസമൂഹത്തെ ഉയർത്തെഴുന്നേൽക്കാൻ പര്യാ പ്തമാക്കുന്ന തരത്തിൽ " പുതിയ വർത്തമാനങ്ങളിൽ പ്രവാസത്തിനും ആധിയുണ്ട്  എന്ന ശീർഷകത്തിൽ സഊദിയിൽ ഐ.സി.എഫ് യൂണിറ്റ് തലത്തിൽ വിപുലമായ പ്രവാസി സഭ സംഘടിപ്പിക്കുന്ന പ്രവാസി സഭകൾക്ക് വെള്ളിയാഴ്ച്ച തുടക്കമാവും

Advertisment

publive-image

ഇന്ത്യൻ സമൂഹത്തിലെ സവിശേഷമായ വിശ്വ പൗരത്വ ബോധത്തോടെ ഉയർന്നുവന്ന പ്രവാസലോകം സമീപ കാലഘട്ടത്തിൽ വെല്ലുവിളികളിലൂടെ ആണ് കടന്നു പോകുന്നത്. പുതിയ സാങ്കേതികവിദ്യയുടെ വളർ ച്ചയും സ്വദേശിവത്കരണവും നിവാസി കളുടെ നിലനിൽപ്പിനെ ചോദ്യം ചെയ്യുമ്പോൾ ബദലുകൾ അന്വേഷിക്കാനുള്ള വേദിയാവും പ്രവാസി സഭ കുടിയേറിയവരുടെ അറിവും അനുഭവസമ്പത്തും നാടിന്റെ വികസന ത്തിന് പ്രയോജനപ്പെടുന്ന രീതിയിൽ പദ്ധതികൾ രൂപപ്പെടേണ്ട തിനെകുറിച്ചും *പ്രവാസി സഭ * ചർച്ച ചെയ്യും.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ആരോഗ്യ മേഖലകൾക്ക് വെല്ലു വിളി ഉയർത്തി കൊണ്ട് കാൻസർഎന്ന മഹാമാരി മുന്നേറുകയാണ്. കാൻസർ കാരണ മായുള്ള മരണ ങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്നു ശാസ്ത്രീയമായ പഠനവും പ്രതിവിധി കളെകു റിച്ചുള്ളബോധ്യവും സമൂഹത്തിന് അനിവാര്യമാണ് .അതനുസ രിച്ചുള്ള പാഠങ്ങൾ സമൂഹത്തിന് പകർന്നു നൽകുന്ന കാൻസർ ബോധവൽക്കരണ പരിപാടികളും പ്രവാസി സഭയുടെ ഭാഗമായി നടക്കും ,മത നിരപേക്ഷത ഉയർത്തി പ്പിടിക്കുന്ന നമ്മുടെ രാജ്യത്ത് നിന്ന് ഇപ്പോൾ കേട്ടുകൊണ്ടിരിക്കുന്നത് വാർത്തകളുടെ അശുഭ സുചനകളാണ് .

ജനാതിപത്യമുല്ല്യങ്ങളെ തകർക്കുകയും അസഹിഷ്ണുതയുടെയും ഫാസിസത്തിന്റെയും ഭീതിപ്പെടുത്തുന്ന ശബ്ദങ്ങൾ ഉയർന്നുവരികയും ചെയ്യുന്ന കാലഘട്ടത്തിൽ വർഗീയ രാഷ്ട്രീയത്തെ കുറിച്ചുള്ള ഗഹനമായ പഠനങ്ങൾ സാമയികത്തിന്റെ ഭാഗമായ ചർച്ചാ സംഗമത്തിൽ സമുഹമധ്യേ സമർപ്പിച്ച് കൊണ്ടാണ് ഏപ്രിൽ 26 ന് വെള്ളിയാഴ്ച സൗദി യിലെ 500 യൂണിറ്റ് കേന്ദ്രങ്ങളിൽ നടക്കുന്ന പ്രവാസി സഭയോട് കൂടി സാമയി കത്തിന് തിരശ്ലീല വീഴുന്നത്

യൂണിറ്റ് സഭകളിൽ വിവിധ സെഷനുകളിലായി പ്രാസ്ഥാനിക പരിചയം, പുതിയ വർത്ത മാനങ്ങളിൽ പ്രവാസത്തിനും ആധിയുണ്ട് എന്ന ശീർഷകത്തിൽ പ്രബന്ധ അവതര ണം,,പ്രമുഖരെ ആദരിക്കൽ,സമ്മേളന ഗാനാലാപനം,, കാൻസർ ബോധവത്കരണ ഡോകളുമെന്ററി പ്രദർശനം എന്നിവ നടക്കും

Advertisment