പ്രവാസികളുടെ പ്രശ്ന പരിഹാരത്തിന് കൂട്ടായ ശ്രമം വേണം :ഐ.സി.എഫ് ചർച്ചാ സംഗമം

New Update

ദമ്മാം : ചെറുകിട നിക്ഷേപ രംഗത്തും സീസൺ സമയങ്ങളിലെ വിമാന നിരക്ക് വർദ്ധ നയിലുമടക്കം പ്രവാസികൾ നേരിടുന്ന മുഴുവൻ പ്രശ്നങ്ങൾക്കും പരിഹാരം നേടാൻ കൂട്ടായ ശ്രമം ആവശ്യമാണെന്ന് ഐ.സി.എഫ് സഊദി നാഷണൽ കമ്മിറ്റി സംഘടിപ്പിച്ച "പ്രവാസിക്കും അവകാശങ്ങളുണ്ട് - ചുവപ്പ് നാടയിൽ കുരുങ്ങുന്ന പ്രവാസികൾ " എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചാ സംഗമം അഭിപ്രായപ്പെട്ടു.

Advertisment

publive-image

ചർച്ചാസംഗമം ഐ.സി.എഫ് നാഷണൽ സെക്രട്ടറി നിസാർ കാട്ടിൽ ഉത്ഘാടനം ചെയ്യുന്നു

ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ ഒരുപ്രതീകം മാത്രമാ ണെന്നും ഇത് ഒറ്റപ്പെട്ടതായി കാണാൻ കഴിയില്ലെന്നും കേവലം നിയമനിര്മ്മാണത്തിന പ്പുറം അത് സമൂഹത്തതിന്റെ താഴെ തട്ടിലേക്ക് എത്തിച്ച് നടപ്പാക്കേണ്ടത് സർക്കാറു കളുടെ ബാധ്യതയാണെന്നും വിഷയാവതരണം നടത്തിയ ഉമർ സഖാഫി മൂർക്കനാട് പറഞ്ഞു.

ഉദ്യോഗസ്ഥരും സർക്കാരും പരസ്പരം കുറ്റപ്പെടുത്തുന്ന പതിവ് ശൈലിയാണ് ഇപ്പോഴു മുള്ളത്. കഴിഞ്ഞ അരനൂറ്റാണ്ടിലധികമായി മാറിമാറി വരുന്ന സർക്കാറുകൾ പ്രവാസി കളോടുള്ള അവഗണന തുടരുകയാണെന്നും , ഫണ്ടുകൾക്കും ഖജനാവ് നിറക്കുന്നതിനും മാത്രമാണ് പ്രവാസികൾ എന്ന മനോഭാവം മാറുകയാണ് ഇതിന് പരിഹാരമെന്നും പ്രവാ സികൾ പുതുതായി ആരംഭിക്കുന്ന നിക്ഷേപങ്ങളും സംരംഭങ്ങളും കൂടുതൽ പഠന വിധേ യമാക്കിയ ശേഷമായിരിക്കണം പുതിയ ആരംഭിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു

സർക്കാർ ഓഫീസുകളിൽ കൈക്കൂലി ഇല്ലാതെ കാര്യങ്ങൾ നടക്കില്ലെന്ന സ്ഥിതിയാ ണെന്നും ചെറിയ അവധിക്ക് നാട്ടിലെത്തി കാര്യങ്ങൾ ചെയ്തു മടങ്ങാൻ നിർബന്ധി തനാകുന്ന പ്രവാസിയെ കുരുക്കാൻ വലയുമായി നടക്കുന്ന പ്രാദേശിക രാഷ്ട്രീയക്കാരായ ഇടനിലക്കാർ വരെയുണ്ടെന്നുംപ്രമുഖ ജീവൻ ടി.വി. റിപ്പോര്ട്ടർ അലവി പറഞ്ഞു.

publive-image

പരിഹരിക്കപ്പെടാത്ത പ്രവാസി സമസ്യകളുടെ ഉത്തരവാദികൾ കൈക്കൂലി ശീലിപ്പി ക്കുകയും പ്രതികരണശേഷി നഷ്ടപ്പടുകയും ചെയ്ത പ്രവാസികൾ തന്നെയാണെന്ന് നൗഷാദ് ഇരിക്കൂർ (മീഡിയവൺ) അഭിപ്രായപ്പെട്ടു.. കാലങ്ങളായി തുടരുന്ന അവഗ ണനയുടെ ഉദാഹരണമാണ് സീസൺ സമയങ്ങളിലെ വിമാന നിരക്ക് വര്ധനയെന്നും കൂട്ടായ പ്രതിഷേധങ്ങളും ഇടപെടലുകളും മാത്രമേ ഇതിന് പരിഹാരമുള്ളു എന്നും കേന്ദ്ര സംസ്ഥാന സര്ക്കാറുകൾ നടത്തുന്ന പരിപാടികൾ പലപ്പോഴും സാധാരണ ജനങ്ങളെ മറക്കുന്നതാണെന്നും സംഘടനാ കൂട്ടായ്മയിലൂടെ കക്ഷിത്വം മറന്ന് പ്രതിഷേ ധിക്കലാണ് വേണ്ടതെന്നും മുൻ ഇൻഡ്യൻ സ്കൂൾ ഭരണ സമിതി ചെയര്മാനും ലോക മലയാളി അസോസിയേഷൻ അംഗവുമായ അബ്ദുള്ള മാഞ്ചേരി പറഞ്ഞു

രാഷ്ട്രീയ പകപോക്കലിനും വാഗ്വാദത്തിനുമപ്പുറം പ്രവാസി എന്ന വികാരമാണ് വേണ്ടതെന്നും ക്രിയാത്മകമായ പരിഹാരത്തിന് മഹല്ലുകളിലുൽപ്പെടെ ചെറുകിട വ്യവസായങ്ങളും നിക്ഷേപക സംവിധാനങ്ങളും ആലോചിക്കണമെന്നും ധാരാളം സംഘടനകൾക്കിടയിൽ ICF ഇങ്ങനെ ചർച്ചക്ക് തുടക്കം കുറിച്ചത് ഏറെ പ്രശംസനീ യമാണെന്നും ചന്ദിക ദിനപത്രം റിപ്പോർട്ടർ അഷ്റഫ് ആളത്ത് പറഞ്ഞു. വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകളെ പ്രതിനിധീകരിച്ച് ഇ.എം കബീർ (നവോദയ) ഹനീഫ് റാവുത്തർ (ഒ.ഐ.സി.സി) ഹമീദ് വടകര (കെ.എം.സി.സി) അബ്ദുൽ കരീം ഖാസിമി (ഐ.സി.എഫ് ) എന്നിവർ സംസാരിച്ചു.

അനിയന്ത്രിതമായ വിമാന നിരക്ക് വർദ്ധനവിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിര പരിഹാരം ആവശ്യപ്പെട്ടുള്ള പ്രമേയം സൈനുദീൻ വാഴവറ്റ അവതരി പ്പിച്ചുസെമിനാറിൽ അബ്ദുല്ലത്തീഫ് അഹ്സനി അധ്യക്ഷത വഹിച്ചു , നാഷണൽ സെക്രട്ടറി നിസാർ കാട്ടിൽ ഉത്ഘാടനം ചെയ്തു. ഹാരിസ് ജൗഹരി പൊന്നാട് മോഡറേ റ്ററായിരുന്നു. സലീം പാലച്ചിറ സ്വാഗതവും ശരീഫ് സഖാഫി നന്ദിയും പറഞ്ഞു

Advertisment