കാത്തിരിപ്പിന് വിരാമം : ഐ.സി.എഫ് ചിറകിൽ കേരളത്തിലേക്ക് പറന്നത് രണ്ട് വിമാനങ്ങൾ റിയാദ് , ദമാം യാത്രികര്‍ സുരക്ഷിതമായി നാട്ടിലെത്തി.

New Update

ദമാം : ഐ.സി.എഫ് സഊദി നാഷണല്‍ കമ്മിറ്റി ചാര്‍ട്ടര്‍ ചെയ്ത രണ്ട് വിമാനങ്ങളിലെയും യാത്രികര്‍ വ്യാഴാഴ്ച്ച കാലത്ത് സുരക്ഷിതമായി കരിപ്പൂരിലെത്തി ബുധനാഴ്‌ച രാത്രി 10 .50 ന് റിയാദ് എയര്‍പോര്‍ട്ടില്‍ നിന്നും പുറപ്പെട്ട ഫ്‌ളൈ നാസ് എക്സ് .വൈ വിമാനത്തില്‍ 170 യാത്രക്കാരും , ദമാമിൽ നിന്നും വ്യഴാഴ്ച്ച പുലര്‍ച്ചെ 2.30 ന് പുറപ്പെട്ട ഫ്ലൈനാസിന്റെ എക്സ് .വൈ 903 വിമാനത്തിൽ 174 യാത്രക്കാരുമായാണ് വിമാനങ്ങൾ രാവിലെ കോഴിക്കോട് വിമാനത്താവളത്തില്‍ എത്തിച്ചേർന്നത്.

Advertisment

publive-image

ദമാമിൽ നിന്നും കുട്ടികളുള്‍പ്പടെ 174 യാത്രക്കാരായിരുന്നു ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്, സഊദി ഭരണകൂടത്തിന്റെയും കേന്ദ്ര - കേരള സര്‍ക്കാറുകളുടെ എല്ലാ നിര്‍ദ്ദേശങ്ങളും പാലിച്ചു കൊണ്ടാണ് വിമാനം പുറപ്പെട്ടത്. സര്‍ക്കാര്‍ പി പി ഇ കിറ്റുകള്‍ നിര്‍ബന്ധമാക്കിയ ശേഷം പുറപ്പെടുന്ന ആദ്യ സര്‍വ്വീസ് കൂടിയായിരുന്നു സഊദിയിൽ നിന്നും പുറപ്പെട്ടത്,എല്ലാ യാത്രക്കാര്‍ക്കും ഐ.സി.എഫ് സൗജന്യമായി മാസ്ക്, ഗൗൺ, ഫെയ്സ് ഷീൽഡ്, സാനിറ്റൈസർ പി.പി.ഇ കിറ്റുകളും വിതരണം ചെയ്തിരുന്നു.

സെന്‍ട്രല്‍ പ്രൊവിന്‍സില്‍ നിന്നുള്ള റിയാദ് ഉള്‍പ്പടെ അല്‍ ഖസീം, അല്‍ ഖര്‍ജ്, സക്കാക്ക എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള യാത്രക്കാരില്‍ പത്ത് പേരുടെ യാത്ര പൂര്‍ണ്ണമായും സൗജന്യമായിരുന്നു. വിവിധ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് 20 മുതല്‍ 30 വരെ ശതമാനം യാത്രാനിരക്കില്‍ ഇളവും നല്‍കിയിരുന്നു. റിയാദ് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് അബ്ദുല്‍ സലാം വടകര, അബ്ദുല്‍ റഹീം കോട്ടക്കല്‍, ലുഖ്മാന്‍ പാഴൂര്‍, ഫൈസല്‍ മമ്പാട്, ഇഹ്തിശാം തലശ്ശേരി, ഹുസൈന്‍ അലി കടലുണ്ടി, യൂസഫ് സഖാഫി, അഷ്‌റഫ് ഓചിറ, ഹസൈനാര്‍ മുസ്‌ലിയാര്‍, ഷുക്കൂര്‍ മടക്കര, സൈനുദീന്‍ കുനിയില്‍, ഇബ്രാഹീം കരീം, അഷ്‌റഫ് മുത്തേടം, കബീര്‍ ചേളാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഈസ്റ്റേണ്‍ പ്രൊവിന്‍സില്‍ നിന്നുള്ള ദമ്മാം, അല്‍ ഖോബാര്‍, അല്‍ ഹസ്സ. ജുബൈല്‍ എന്നീ സ്ഥലങ്ങളില്‍ നിന്നുള്ളവരായിരുന്നു ദമാമിൽ നിന്നും പുറപ്പെട്ട വിമാനത്തില്‍ യാത്രക്കാര്‍, ദമാമിൽ നിന്നുള്ള ആറ് പേർക്ക് സൗജന്യ യാത്രാ ടിക്കറ്റുകളും നൽകി

നിസാര്‍ കാട്ടില്‍, സലിം പാലച്ചിറ, ബഷീര്‍ ഉള്ളം, സുബൈര്‍ സഖാഫി, ഉമര്‍ സഖാഫി മൂര്‍ക്കനാട്, അഷ്റഫ്‌ കരുവമ്പോയില്‍, സമദ് മുസ്ലിയാര്‍, ലത്തീഫ്‌ ഹാജി, മജീദ്‌ ചങ്ങനാശ്ശേരി, സലാം കോട്ടയം, ഹാരിസ് ജൗഹരി, ഷംസുദ്ദീന്‍ സഅദി, വഹാബ്‌ മുസ്ല്യാര്‍, നിസാം വൈക്കം, സുല്‍ഫിക്കര്‍ ജുബൈല്‍, റിയാസ് മുസ്ലിയാര്‍, റസാഖ്‌ താനൂര്‍,നാസർ മസ്താൻ മുക്ക് , അൻവർ കളറോഡ് എന്നിവര്‍ ദമാം വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കി,

ഐ.സി.ഫിന്റെ നിരന്തര പരിശ്രഫലമായി മറ്റെല്ലാ രാജ്യങ്ങളിലെന്നപോലെ, നീണ്ട കാത്തിരിപ്പിനും ഏറെ അനിശ്ചിതത്വത്തിന് ശേഷമാണ് സഊദിയില്‍ നിന്നും വിമാനം ചാര്‍ട്ട് ചെയ്യാന്‍ സാധിച്ചത്. മുഴുവന്‍ യാത്രക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് പ്രവര്‍ത്തകരും പ്രവാസി സമൂഹവും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ജിദ്ദ, റിയാദ്, ദമാം എന്നീ മൂന്ന് സെക്ടരുകളില്‍ നിന്നും കണ്ണൂര്‍. കോഴിക്കോട്, കൊച്ചി , തിരവനന്തപുരം എന്നീ വിമാനത്താവളങ്ങളിലേക്ക് കൂടുതൽ വിമാന സര്‍വ്വീസുകള്‍ ചാര്‍ട്ട് ചെയ്യുന്നതാണെന്നും ഐ.സി.എഫ് നാഷണൽ കമ്മിറ്റി അറിയിച്ചു

Advertisment