അറും കൊലകൾക്ക് അറുതി വേണം: ഐസിഎഫ് ദമാം

New Update

publive-image

ദമാം: മഹാമാരിയിൽ കേരളം വിറങ്ങലിച്ച് നിൽക്കുംമ്പോഴും നാടിൻ്റെ പ്രബുദ്ധതയെ കളങ്കപ്പെടുത്തുന്ന രീതിയിൽ നടക്കുന്നകൊലപാതക രാഷ്ട്രീയത്തിൽ ഐസിഎഫ് ഈസ്റ്റേൺ പ്രോവിൻസ് കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി .

Advertisment

മഹാമാരിയെ അതിജയിക്കാനും ജനങ്ങളെ ദുരിതക്കയത്തിൽ നിന്ന് മോചിപ്പിക്കാനും രംഗത്തിറങ്ങേണ്ട രാഷ്ടീയ നേതൃത്വങ്ങൾ കൊലപാതകത്തിനരായ അനാഥ കുടുംബങ്ങളുടെ കണ്ണീരിന് മറുപടി പറയേണ്ടതുണ്ട്. വിദ്വേഷങ്ങൾക്കപ്പുറത്ത് മാനവികതയുടെ സന്ദേശങ്ങൾ അണികൾക്ക് പഠിപ്പിച്ച് കൊടുക്കാൻ ശ്രമിക്കണം. കോവിഡ് രോഗിണികളൾ പോലും ബലാൽക്കാരത്തിന് ഇരയാകുന്ന വിധത്തിൽ ഞെട്ടിപ്പിക്കുന്ന വാർത്തകൾ സാക്ഷര കേരളത്തിന് അപമാനമാണെന്നും യോഗം വിലയിരുത്തി.

കാൽ നൂറ്റാണ്ടുകാലത്തെ പ്രവാസ ജീവിതം നിർത്തി നാട്ടിലേക്ക്‌ മടങ്ങുന്ന ഐസിഎഫ് നാഷനൽ ദഅവ പ്രസിഡണ്ടും ഈസ്റ്റേൺ പ്രോവിൻസ് മുൻ പ്രസിഡണ്ടുമായ അബ്ദുലത്തീഫ് അഹ്സനിക്ക് യോഗം യാത്രയപ്പ് നൽകി.

യോഗത്തിൽ പ്രൊവിൻസ് പ്രസിഡണ്ട് സൈനുദ്ദീൻ മുസ്ലിയാർ വാഴവറ്റ അദ്ധ്യക്ഷത വഹിച്ചു. നാഷനൽ ദഅവ പ്രസിഡണ്ട് സുബൈർ സഖാഫി കോട്ടയം ഉൽഘാടനം ചെയ്തു. ബഷീർ ഉള്ളണം, കോയ സഖാഫി, ശൗഖത്ത് സഖാഫി, ജലീൽ മാസ്റ്റർ, അൻവർ കളറോഡ്, ഹരിസ് ജൗഹരി, റഹീം മള്ഹരി, ശരിഫ് മണ്ണൂർ എന്നിവർ പ്രസംഗിച്ചു.

അബ്ദുലത്തീഫ് അഹ്സനി പ്രാർത്ഥന നിർവ്വഹിച്ചു. ജനറൽ സിക്രട്ടറി അഷ്റഫ് കരുവൻ പൊയിൽ സ്വാഗതവും അഡ്മിൻ സെക്രട്ടറി നാസർ മസ്താൻ മുക്ക് നന്ദിയും പറഞ്ഞു

soudi news
Advertisment