വിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചെത്തിയ ഹാജിമാര്‍ക്ക് ഐസിഎഫ് ദമാം സ്വീകരണം നൽകി

author-image
admin
New Update

publive-image

ദമാം: നജ്മ ഹജ്ജ്-ഉംറ സർവീസ് വഴി ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമ്മം കഴിഞ്ഞ് തിരിച്ചെത്തിയ ഹാജിമാർക്ക് ഐസിഎഫ് ദമാം സെൻട്രൽ സ്വീകരണം നൽകി.

Advertisment

ഐസിഎഫ് സെൻട്രൽ ദഅവാ പ്രസിഡണ്ട് സലീം സഅദിയുടെ അദ്ധ്യക്ഷതയിൽ നടന്ന സംഗമം അൽമഖർ സഊദി ഓർഗനൈസർ ഉമർ സഅദി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു. ഹജ്ജിന്റെ മൂല്യം ഉയർത്തിപ്പിടിക്കാനും ഹജ്ജിന്റെ പവിത്രത തുടർന്നും കാത്തു സൂക്ഷിക്കണമമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ദാഇ മുഹമ്മദ് കുഞ്ഞി അമാനി പറഞ്ഞു

ഹസ്സൻഹാജി, നവാസ്ഹാജി, ഡോ. മഹമൂദ് ഹാജി, സലിംഷാ ഹാജി ,സാബിത്ഹാജി, റഫീഖ് ഹാജി എന്നിവർ ഹജ്ജ് അനുഭവങ്ങൾ പങ്കുവച്ചു. കുറ്റമറ്റതും ശാസ്ത്രീയവുമായ ഒരുക്കങ്ങൾ നടത്തിയ സൗദി അധികാരികൾക്ക് പുറമെ രണ്ടര പതിറ്റാണ്ടിലധികമായി ദമ്മാമിൽ ഹജ്ജ്-ഉംറ സേവനങ്ങൾ നടത്തി വരുന്ന നജ്മ ഒരുക്കിയ യാത്രാ സൗകര്യങ്ങൾക്കും ഹാജിമാർ പ്രത്യേകം പ്രശംസിച്ചു.

ഹാജിമാർക്കുള്ള ഉപഹാരം സെൻട്രൽ പ്രസിഡൻറ് ഷംസുദ്ദീൻ സഅദി നൽകി ഹജ്ജ് സേവനങ്ങൾക്ക് നേതൃത്വം നൽകിയ സൈനുദ്ദീൻ അഹ്‌സനി ആശംസകൾ നേർന്നു. സെൻട്രൽ ദഅവാ സെക്രട്ടറി ജാഫർ സ്വാദിഖ് എരുമപ്പെട്ടി സ്വാഗതവും അഡ്മിൻ സെക്രട്ടറി മുനീർ തോട്ടട നന്ദിയും പറഞ്ഞു

icf dammam
Advertisment