ദമാം : വിശുദ്ധ ഖുര്‍ആനിനെ അടുത്തറിയുക, ഖുര്‍ആനിക വിജ്ഞാനത്തില്‍ തത്പരത സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഐ സി എഫ് വിദ്യാഭ്യാസ, പ്രസിദ്ധീകരണ വിഭാഗങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ലൈവ് ക്വിസിന്റെ ഭാഗമായി ദമാം സെൻട്രൽ തല മത്സരങ്ങൾ സംഘടിപ്പിച്ചു, മത്സരത്തിൽ വിവിധ സെക്ടറുകളിൽ നിന്ന് വിജയിച്ച ഒൻപത് പേര് മത്സരത്തിൽ പങ്കെടുത്തു.
/sathyam/media/post_attachments/FrNJCQjwpXC02hrI886s.png)
ഖുര്‍ആന്‍ പഠനം, പരിചയം, എന്നീ വിഷയത്തില്‍ അധിഷ്ടിതമായി മൂന്ന് റൗണ്ടുകളിലായിയാണ് മത്സരം നടന്നത്.മത്സരത്തിൽ 91 സെക്ടറിലെ അബ്ദുറഹ്‌മാൻ അഹ്‌സനി ഒന്നാം സ്ഥാനവും , സ്റ്റേഡിയം സെക്ടറിലെ സക്കീർ മാന്നാർ രണ്ടാം സ്ഥാനവും , ടൊയോട്ട സെക്ടറിലെ നൂർ മുഹമ്മദ് അഹ്‌സനി മൂന്നാം സ്ഥാനവും നേടി മുഹമ്മദ് റഫീഖ് ചെമ്പോത്തറ ക്വിസ് മാസ്റ്ററായിരുന്നു
,ഐസിഎഫ് ദമാം സെൻട്രൽ പ്രസിഡന്റ് അബ്ദുൽ സമദ് മുസ്ല്യാർ കുളപ്പാടം മത്സര വിജയികളെ പ്രഖ്യാപിച്ചു. സലീം പാലച്ചിറ , ഹാരിസ് ജൗഹരി എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു , സലീം സഅദി താഴേക്കോട്, സലീം ഓലപ്പീടിക എന്നിവർ നേതൃത്വം നൽകി.
/sathyam/media/post_attachments/Cx9Wjn8o69tNn6KodVuk.png)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us