ദമ്മാം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സഊദിയിൽ നിന്നും ഇന്ത്യയിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ആവശ്യമായ വിമാന സർവീസുകൾ കേന്ദ്ര സർക്കാർ അനുവദിക്കാതിരിക്കുകയും, ചാര്‍ട്ടേഡ് വിമാനങ്ങളിൽ മടങ്ങാൻ തയ്യാറിയിരിക്കുന്നവരോട് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേരള സർക്കാരിന്റെ തീരുമാങ്ങൾ പ്രവാസികൾക്ക് നേരെയുള്ള അനീതിയാണെന്നും പ്രവാസികളെ ദ്രോഹിക്കുന്ന ഇത്തരം നടപടികളിൽ നിന്നും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിൻമാറണമെന്നും ഐ.സി.എഫ് ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി ആവശ്യപ്പെട്ടു
/sathyam/media/post_attachments/CSLsdonQxRN0dCjH8pz9.jpg)
ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത്തരം സർട്ടിഫിക്കറ്റുകൾ ആവശ്യമല്ലെന്നിരിക്കെ കേരളത്തിന്റെ കടുംപിടുത്തം ഒഴിവാക്കണമെന്നും, മാസങ്ങളായി ജോലിയും , ഭക്ഷണവുമില്ലാതെ കഴിയുന്ന തൊഴിൽ കരാർ അവസാനിച്ചവർ, കോവിഡ് വ്യാപനം മൂലം തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങിയവരെ നാട്ടിലെത്തിക്കാൻ ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു,
ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയ ചൈനീസ് അതിക്രമത്തെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി
പ്രസിഡന്റ് സൈനുദ്ദീൻ മുസ്ല്യാർ വാഴവറ്റ അദ്ധ്യക്ഷത വഹിച്ചു .കോയ സഖാഫി ,ശൗഖത്ത് സഖാഫി ,അൻവർ കളറോഡ് , ശരിഫ് മണ്ണൂർ ,ഹാരിസ് സഖാഫി,ഹംസ ഹാജി പറങ്കിമൂച്ചിക്കൽ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു .ജനറൽ സിക്രട്ടറി അശ്റഫ് കരുവൻ പൊയിൽ സ്വാഗതവും ,നാസർ മസ്താൻ മൂക്ക് നന്ദിയും പറഞ്ഞു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us