കുവൈത്ത് ഐസിഎഫ് വെബ് സെമിനാർ സംഘടിപ്പിക്കുന്നു

New Update

publive-image

കുവൈത്ത്:റബീഉൽ അവ്വലിൽ ഐസിഎഫ് ജിസി തലത്തിൽ നടത്തുന്ന നബിദിന കാമ്പയ്ൻ്റെ ഭാഗമായി കുവൈത് ഐസിഎഫ് നവംബർ 6 നു വൈകീട്ട് 7 മണിക്ക് നാഷണൽ തല സെമിനാർ സംഘടിപ്പിക്കുന്നു.

Advertisment

കേരളീയരിൽ നൂറ്റാണ്ടുകളായി പ്രചുര പ്രചാരം നേടിയ അറബി പ്രകീർത്തനമായ മന്ഖൂസ് മൗലിദ് ചരിത്രം, ഉള്ളടക്കം, സാഹിത്യം എന്നീ വിഷയങ്ങളിൽ പ്രമുഖ ചിന്തകരും പണ്ഡിതരുമായ ബഷീർ ഫൈസി വെണ്ണക്കോട്, അബ്ദുല്ല ഫൈസി പയ്യനാട്, ഫൈസൽ അഹ്സനി ഉളിയിൽ എന്നിവർ സംസാരിക്കുന്നു.

കാമ്പയിൻ്റെ ഭാഗമായി കുവൈത്ത് ഐസിഎഫ് പുറത്തിറക്കുന്ന "നൂറൊളി" ഇ-മാഗസിൻ്റെ പ്രകാശന കർമം ഐസിഎഫ് കുവൈത്ത് നാഷണൽ പ്രസിഡൻ്റ് അബ്ദുൽ ഹകീം ദാരിമി നിർവഹിക്കും.

പരിപാടിയിൽ പ്രമുഖ സാഹിത്യകാരൻ കെപി രാമനുണ്ണി മുഖ്യാതിഥിയായിരിക്കുമെന്നും ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.

icf kuwait
Advertisment