കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ്, അര്‍ഹരായ എല്ലാ പങ്കാളിത്ത പോളിസി ഉടമകള്‍ക്കുമായി 2021 സാമ്പത്തിക വര്‍ഷത്തില്‍ 867 കോടി രൂപ വാര്‍ഷിക ബോണസ് പ്രഖ്യാപിച്ചു.
കമ്പനി ഇതുവരെ പ്രഖ്യാപിച്ചിട്ടുള്ളതിലേക്കും ഏറ്റവും ഉയര്‍ന്ന ബോണസ് നിരക്കാണിത്. മാത്രമല്ല മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ 10 ശതമാനം കൂടുതലുമാണിത്.
2021 മാര്‍ച്ച് 31-ന് പ്രാബല്യത്തിലുള്ള എല്ലാ പോളിസികളും ഈ ബോണസിന് അര്‍ഹമാണ്. മാത്രമല്ല, ഇത് പോളിസി ഉടമകളുടെ ആനുകൂല്യങ്ങളില്‍ ചേര്‍ക്കും.
ഏതാണ്ട് 9.8 ലക്ഷം പോളിസി ഉടമകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. ഇത് അവരുടെ ദീര്‍ഘകാല ധനകാര്യ ലക്ഷ്യങ്ങളിലേക്ക് കൂടുതല്‍ അടുപ്പിക്കും.
തുടര്‍ച്ചയായ പതിനഞ്ചാം വര്‍ഷമാണ് കമ്പനി പോളിസി ഉടമകള്‍ക്കു ബോണസ് പ്രഖ്യാപിക്കുന്നത്. കമ്പനിയുടെ ഉപഭോക്തൃ കേന്ദ്രീകൃത സമീപനത്തിനും കുറഞ്ഞ റിസ്‌കില്‍ ദീര്‍ഘകാലത്തില്‍ മികച്ച റിട്ടേണ്‍ എന്ന നിക്ഷേപ സമീപത്തിനും അടിവരയിടുന്നതാണ് ഈ ബോണസ് പ്രഖ്യാപനം.
2021 മാര്‍ച്ച് 31-ലെ കണക്കനുസരിച്ച് കമ്പനിയുടെ സ്ഥിര നിക്ഷേപത്തിന്റെ 96.8 ശതമാനവും സോവറിന്‍ അല്ലെങ്കില്‍ ട്രിപ്പിള്‍ എ റേറ്റുചെയ്ത പേപ്പറിലാണ്.
കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ബോണസ് 2021 സാമ്പത്തിക വര്‍ഷത്തില്‍ പ്രഖ്യാപിക്കുവാന്‍ കഴിഞ്ഞതില്‍ തങ്ങള്‍ക്ക് സന്തോഷമുണ്ട്. തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ഇരുപതാം വാര്‍ഷികത്തില്‍ ഈ ബോണസ് പ്രഖ്യാപിക്കാന്‍ കഴിഞ്ഞു എന്ന പ്രത്യേകയുമുണ്ട്.
തങ്ങളുടെ ഉപഭോക്തൃ ശ്രദ്ധ, തിരിച്ചുവരവുശേഷി, പകര്‍ച്ചവ്യാധി ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടുന്നതിനുള്ള കഴിവ് തുടങ്ങിയവ വെളിപ്പെടുത്തുന്നതാണ് ഈ പ്രഖ്യാപനം.
തങ്ങളുടെ ഉപഭോക്താക്കളുടെ സംരക്ഷണവും ദീര്‍ഘകാല സംരക്ഷണ ആവശ്യങ്ങളും നിറവേറ്റുന്ന ഒരു സ്ഥായിയായ സ്ഥാപനം കെട്ടിപ്പടുക്കുവാനുള്ള പ്രതിജ്ഞാബദ്ധതയാണ് ഈ വെല്ലുവിളി നിറഞ്ഞ അന്തരീക്ഷത്തിലും തങ്ങളെ മുന്നോട്ടു നയിക്കുന്നത്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എന്‍. എസ് കണ്ണന്‍ പറഞ്ഞു.
കമ്പനിയുടെ പരമ്പരാഗത ദീര്‍ഘകാല ഉത്പന്നങ്ങള്‍ ഉപയോക്താക്കള്‍ക്ക് മൂലധന സുരക്ഷയും സ്ഥിരമായ വരുമാനവും നല്‍കുന്നു. കൂടാതെ ഇന്‍ഷുറന്‍സ് ലൈഫ് കവര്‍റേജ് വഴി കുടുംബത്തിന് ഏറ്റവും ആവശ്യമായ സാമ്പത്തിക സുരക്ഷയും നല്‍കുന്നു.
കമ്പനിയുടെ നൂതന പങ്കാളിത്ത ഉല്‍പ്പന്നമായ 'ലക്ഷ്യ' ഉപഭോക്താക്കളുടെ വിവിധ ആവശ്യങ്ങളായ ദീര്‍ഘകാല സമ്പത്ത് സൃഷ്ടി മുതല്‍ ജീവിത ഘട്ടങ്ങളില്‍ വരുമാന ആവശ്യം വരെ നിറവേറ്റുന്നു.