/sathyam/media/post_attachments/ArkznfG454wycyWUWjJr.jpg)
കൊച്ചി: തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് പ്രീമിയം അടയ്ക്കുവാന്‍ ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് യുപിഐ ഓട്ടോപേ സംവിധാനമൊരുക്കി. നാഷണല്‍ പേമന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യുമായി ചേര്‍ന്നാണ് ഈ സംവിധാനമൊരുക്കിയിട്ടുള്ളത്.യുപിഐ ഓട്ടോപേ സംവിധാനം ഏര്‍പ്പെടുത്തുന്ന രാജ്യത്തെ ആദ്യത്തെ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാണ് ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ്.
ലൈഫ് ഇന്‍ഷുറന്‍സ് പോളിസി വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ യുപിഐ ഓട്ടോപേയുമായി ലിങ്ക് ചെയ്യാനും അതിനുശേഷം പ്രീമിയം അടയ്ക്കുവാനും കഴിയും.
കോവിഡ് -19 ല്‍ നിന്ന് ഉയര്‍ന്നുവരുന്ന സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്, ഉപഭോക്താക്കളെ ശാക്തീകരിക്കാന്‍ കമ്പനി പതിവായി സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നു. ഈ പങ്കാളിത്തം കമ്പനിയുടെ ഡിജിറ്റലൈസേഷന്‍ യാത്രയുടെ മറ്റൊരു ചുവടുവയ്പ്പാണ്.
പേടിഎം, ഭീം തുടങ്ങി പോളിസി ഉടമകള്‍ക്ക് അവരുടെ ഇഷ്ടമുള്ള യുപിഐ ആപ് ഈ സംവിധാനവുമായി ബന്ധിപ്പിക്കാം. ഈ സവിശേഷത വഴി ഐസിഐസിഐ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള പ്രമുഖ ബാങ്കുകള്‍ക്ക് ഇ- മാന്‍ഡേറ്റ് നല്‍കുവാന്‍ സാധിക്കും. മാത്രവുമല്ല ഉപഭോക്താക്കള്‍ പ്രീമിയം അടവിനുള്ള കാലയളവ് (ഒറ്റത്തവണ, പ്രതിമാസം, ത്രൈമാസം, അര്‍ധവാര്‍ഷികം, വാര്‍ഷികം എന്നിങ്ങനെ) സൗകര്യമനുസരിച്ച് തെരഞ്ഞെടുക്കാം.
തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികളുടെ പ്രീമിയം അടവുകള്‍ തല്‍ക്ഷണം നടത്താന്‍ എന്‍പിസിഐയുമായി സഹകരിച്ച് യുപിഐ ഓട്ടോപേ സംവിധാനം ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ക്കു വലിയ സന്തോഷമുണ്ട്. സാമൂഹിക അകലം പാലിക്കേണ്ട ഈ സമയത്ത്, യുപിഐ പേമെന്റ് പോലുള്ള രീതികള്‍ പേമെന്റ് നടത്തുന്നതിനുള്ള ഇഷ്ടവഴിയായി മാറുകയാണ്. സമ്പര്‍ക്കരഹിതവും പ്രയാസരഹിതവുമായ അനുഭവും ഇത് ഉപഭോക്താക്കാള്‍ക്ക് നല്‍കുന്നു. ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് ആന്‍ഡ് ഓപ്പറേഷന്‍സ് ചീഫ് ആശിഷ് റാവു പറഞ്ഞു.
ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സുമായി സഹകരിക്കുന്നതിലും സന്തോഷമുണ്ടെന്നും ഇന്‍ഷുറന്‍സ് മേഖലയിലേക്ക് യുപിഐ ഓട്ടോ പേ സംവിധാനം കൊണ്ടുവരുന്നതിലും ഞങ്ങള്‍ക്കു സന്തോഷമുണ്ടെന്ന് നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പ്രൊഡക്ട്‌സ് മേധാവി കുനാല്‍ കലാവതിയ പറഞ്ഞു.