/sathyam/media/post_attachments/2KYCrEPQwk6hB0xAoRwJ.jpg)
ഐ.സി.എസ്.ഇ, ഐ.എസ്.സി. പത്ത്, പന്ത്രണ്ടാം ക്ലാസ് ഫലം നാളെ പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്കാണ് ഫല പ്രഖ്യാപനം. കൊവിഡ് സാഹചര്യത്തിൽ ഐ.സി.എസ്.സി, ഐ.എസ്സി. പൊതു പരീക്ഷകൾ റദ്ദാക്കിയിരുന്നു. പ്രത്യേക മൂല്യനിർണയം നടത്താൻ സുപ്രീംകോടതി നിർദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫലപ്രഖ്യാപനം.
ഇന്റേണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ ഫലം ആണ് നാളെ പ്രഖ്യാപിക്കുക. കൗൺസിലിന്റെ വെബ്‌സൈറ്റ്, cisce.org, results.cisce.org എന്നിവയിൽ ഫലങ്ങൾ ലഭ്യമാക്കും, കൂടാതെ കൗൺസിലിന്റെ കരിയർസ് പോർട്ടളിലും ഫലങ്ങൾ ലഭ്യമാകും. വിദ്യാർത്ഥികൾക്ക് എസ്.എം.എസ്. വഴിയും പരീക്ഷാഫലം അറിയാൻ കഴിയും.
എസ്.എം.എസ്. ആയി ഫലങ്ങൾ ലഭിക്കുന്നതിന്, വിദ്യാർത്ഥികൾ അവരുടെ പ്രത്യേക ഐഡി 09248082883 എന്ന നമ്പറിലേക്ക് ഇനി പറയുന്ന ഫോർമാറ്റിൽ അയയ്‌ക്കേണ്ടതുണ്ട്: ‘ICSE / ISC (Unique ID)’. സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് ഫലം ജൂലൈ 31 ന് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി പരീക്ഷാഫലം അപ്‌ലോഡ് ചെയ്യുന്നതിനുള്ള സമയ പരിധി സി.ബി.എസ്.ഇ. നീട്ടിയിരുന്നു.
25 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. കൂടുതൽ സമയം വേണമെന്ന സ്കൂളുകളുടെ ആവശ്യം പരിഗണിച്ചായിരുന്നു സി.ബി.എസ്.ഇ. ഇളവ് അനുവദിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us