ലോക്ക്ഡൗൺ കാലത്തു ചൈതന്യ നഗർ റെസിഡൻസ് അസോസിയേഷൻ ആരംഭിച്ച സമ്മിശ്ര കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

തൊടുപുഴ: ലോക്ക്ഡൗൺ കാലത്തു ആരംഭിച്ച സമ്മിശ്ര കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി .തൊടുപുഴ ചൈതന്യ നഗർ റെസിഡൻസ് അസോസിയേഷൻ നടത്തിയ കൃഷിയുടെ വിളവെടുപ്പ് മുനിസിപ്പൽ ചെയർ പേഴ്സൺ സിസിലി ജോസ് ഉൽഘാടനം ചെയ്തു .

Advertisment

publive-image

അമ്പതു സെന്റ് തരിശു ഭൂമിയിൽ സമീപവാസികളായ പതിന്നാലു വീട്ടുകാർ ചേർന്നാണ് കൃഷി ചെയ്തത് .ജീവനി പ്രകൃതി സംഘം പ്രസിഡന്റ് ഷാജി .എം .മണക്കാട്ട് ,അസോസിയേഷൻ പ്രസിഡന്റ് അഡ്വ .കെ .പി .സുബൈർ ,മാത്യു ജോൺ കുഞ്ച‌റക്കാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു .ഗാന്ധി ജയന്തിയോടനുബന്ധിച്ചു അസീസിയെഷൻ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനവും നടത്തി .

IDUKKI CHAITHANYA
Advertisment